Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.877 INR
ukmalayalampathram.com
Sun 13th Sep 2026
 
 
ആരോഗ്യം
  Add your Comment comment
ചെറിയ ചില സൂത്രപ്പണികളിലൂടെ പുകവലി നിര്‍ത്താം
reporter
പുകവലി ഉപേക്ഷിക്കാന്‍ തയാറെടുപ്പുകള്‍ വേണം. തന്റെ ചുറ്റുപാടുകളെക്കുറിച്ചും നിരന്തരമായി ചിന്തിച്ചുകൊണ്ടിരിക്കുക. പുകവലിക്കണമെന്ന് തോന്നുമ്പോള്‍ ബദല്‍ മാര്‍ഗ്ഗങ്ങളെ കുറിച്ച് ചിന്തിച്ചുതുടങ്ങാം. പുതിന, ഗ്രാമ്പു, ചോക്ലേറ്റ്, ച്യൂയിംഗം എന്നിവയിലേതെങ്കിലും തിരഞ്ഞെടുക്കാം. കൂടാതെ പുകവലിയില്‍ നിന്ന് വിമുക്തനാക്കാന്‍ കുടുംബത്തിന്റെ പിന്തുണകൂടെയുണ്ടെങ്കില്‍ നിങ്ങളുടെ പരിശ്രമം ഫലവത്താകും. മിക്കവരും മാനസ്സിക സമ്മര്‍ദത്തെ കുറയ്ക്കാനാണ് പുകവലി ശീലമാക്കുന്നത്. എന്നാല്‍ മാനസിക സമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ മറ്റുമാര്‍ഗ്ഗങ്ങള്‍ തേടുന്നത് നല്ലതാണ്. ബോളുകള്‍ കയ്യില്‍ വച്ചു മസ്സാജുചെയ്യുന്നതും, ദീര്‍ഘശ്വാസമെടുക്കുന്നതും, ശരീരത്തില്‍ മസ്സാജ് ചെയ്യുന്നതും സമ്മര്‍ദം കുറയ്ക്കാനുള്ള മാര്‍ഗ്ഗങ്ങളാണ്.
ഒരു ചെറിയ പഫ് പോലും എടുക്കില്ലെന്ന തീരുമാനമാണ് ഏതൊരു സ്ഥിരം പുകവലിക്കാരനും എടുക്കേണ്ടത്. എന്നാല്‍ പുകവലിക്കാന്‍ തോന്നല്‍ ഉണ്ടാകുന്ന ഓരോ വ്യക്തിക്കുമുണ്ടാകുന്ന ചിന്ത, ഒരു സിഗരറ്റ് വലിച്ചതുകൊണ്ട് മാത്രം ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നതാണ്. പക്ഷെ ഒരു ചെറിയ പഫ് പോലും നമ്മുടെ ശരീരത്തിന് ദോഷം ചെയ്യുമെന്നതാണ് സത്യം. പുകവലിയെക്കുറിച്ചോര്‍ക്കാതിരിക്കാന്‍ മികച്ച മാര്‍ഗ്ഗങ്ങളിലൊന്നാണ് പുകവലിവിരുദ്ധരുടെ കൂടെ ചേരുന്നത്. അവര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കാലക്രമേണ മനസ്സില്‍ പതിയുന്നത് പിന്നീട് ഈ ശീലത്തെ മറക്കാനുള്ള ഒരു വഴിയാകും.
 
Other News in this category

 
 




 
Close Window