Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 03rd Oct 2026
 
 
ആരോഗ്യം
  Add your Comment comment
നമ്മള്‍ കുടിക്കുന്ന പായ്ക്കറ്റ് പാല്‍ അത്ര പരിശുദ്ധമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്
reporter
നമ്മളെല്ലാം ദിവസേന ഉപയോഗിക്കുന്ന പാലിന്റെ കൊഴുപ്പ് കൂട്ടാനും കേടാവാതെ ദിവസങ്ങളോളം ഇരിക്കാനും ആളെ കൊല്ലാന്‍ ശേഷിയുള്ള രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. പാല്‍ കേടുവരാതിരിക്കാനായി സോഡിയം ബൈ കാര്‍ബണേറ്റും സോഡിയം കാര്‍ബണേറ്റുമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. കൂടാതെ വ്യാപകമായി പാലില്‍ നിന്നും പോഷകാംശങ്ങളും കൊഴുപ്പും നീക്കം ചെയ്യുന്നുമുണ്ട്.
സോപ്പ് പോടിയാണ് മറ്റൊരു വില്ലന്‍. പാലിന്‍ കൊഴുപ്പ് കൂട്ടാന്‍ വേണ്ടിയാണ് സോപ്പ് പൊടി ചേര്‍ക്കുന്നത്. ഇത് മാത്രമല്ല, പാല്‍പ്പൊടി,വനസ്പതി എന്നിവയും കൊഴുപ്പ് കൂട്ടാന്‍ ചേര്‍ക്കുന്നുണ്ട്. പാല്‍ കേടാതിരിക്കാന്‍ യൂറിയയും ചേര്‍ക്കുന്നുണ്ട് ചിലര്‍.
ശുദ്ധമായ പാലെന്ന വ്യാജേന കൃത്രിമപാലും വിപണിയില്‍ സുലഭമാണ്. സൊസ്സൈറ്റികളില്‍ നിന്നും മില്‍മ്മയില്‍ നിന്നു ലഭിക്കുന്ന പാലിന് ലിറ്ററിന് 22 രൂപയാണ് വിലയെങ്കില്‍ കൃത്രിമ പാലിന് ലിറ്ററിന് വെറും നാല് രൂപ മാത്രമാണ്. യൂറിയ, കാസ്റ്റിക് സോഡ, വില കുറഞ്ഞ ഭക്ഷ്യ എണ്ണ, അലക്ക് കാരം, വെള്ളം, സാധാരണ പാല്‍ എന്നിവയാണ് കൃത്രിമ പാലിന്റെ ചേരുവകള്‍.
പാലില്‍ ചേര്‍ക്കുന്ന മായങ്ങള്‍ കണ്ടെത്താനും ചില പൊടിക്കൈകള്‍ ഉണ്ട്.
പാലിന്‍ വെള്ളം ചേര്‍ക്കുന്നത് കണ്ടെത്താന്‍ ഒരു തുള്ളി പാല്‍ മിനുസമുള്ള പ്രതലത്തില്‍ ഒഴിക്കുക.ശുദ്ധമായ പാല്‍ താഴോട്ട് സാവധാനം മാത്രമേ ഒഴുകൂ. മാത്രമല്ല പാല്‍ ഒഴുകിയ സ്ഥാനത്ത് വെള്ള വര അവശേഷിക്കുകയും ചെയ്യും.എന്നാല്‍ വെള്ളം ചേര്‍ത്ത പാലാണെങ്കില്‍ പെട്ടെന്ന് ഒഴുകുകയും വെളുത്ത വര അവശേഷിക്കുകയും ചെയ്യില്ല.
കൃത്രിമ പാല്‍ കണ്ടുപിടിക്കാനാണെങ്കില്‍, പാല്‍ വിരലുകള്‍ക്കിടയില്‍ വച്ച് നോക്കിയാല്‍ സോപ്പിന്റെ വഴുവഴുപ്പ് കാണും . കൂടാതെ മായം ചേര്‍ത്ത പാല്‍ തിളപ്പിച്ചാല്‍ മഞ്ഞനിറമാകും .
പാലില്‍ സോപ്പ് ചേര്‍ത്തുണ്ടോ എന്നറിയാന്‍, 5 10 മില്ലിലിറ്റര്‍ പാലില്‍ അതേ അളിവില്‍ വെള്ളം ചേര്‍ത്ത് കലുക്കിനോക്കിയാല്‍ മതി. പത വരുന്നുണ്ടെങ്കില്‍ ഉറപ്പിച്ചോ സോപ്പുണ്ട്.
 
Other News in this category

 
 




 
Close Window