Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.877 INR
ukmalayalampathram.com
Sun 13th Sep 2026
 
 
ആരോഗ്യം
  Add your Comment comment
നേരം പോക്കിനു ബിയര്‍ കുടിക്കുന്നവര്‍ക്കു 'ബിയര്‍ ബെല്ലി'
reporter
ബിയറിക്കുന്നത് കൊണ്ട് ശരീരത്തിന് ഒരു പ്രോബ്ലവും ഇല്ല എന്ന് കരുതുന്നവരാണ് പൊതുവെയുള്ള ബിയറടിക്കാര്‍. എന്നാല്‍, ശരീരത്തിന്റെ ഭാരം കൂടി ബോഡി സ്‌റ്റൈലിനെ ബാധിക്കുമ്പോഴായിരിക്കും ബിയറടിയുടെ 'നിഗുണം' കാണാന്‍ സാധിക്കുക.
ബിയര്‍ കുടിക്കുന്നവര്‍ക്ക് 'ബിയര്‍ബല്ലി' വരുമെന്നതാണ് ഇതില്‍ ഏറ്റവും വലിയ ദോഷം. അതായത്, വയറിനു തൂക്കം കൂടും. അതായത്, വയര്‍ചാടും. കാരണം മറ്റൊന്നുമല്ല. കലോറി തന്നെ. ഒരു ബിയറില്‍ ശരാശരി 150 കലോറിയാണുണ്ടാവുക. സാധാരണ ബിയറടിക്കാര്‍ ഒന്നില്‍ നിര്‍ത്താനുള്ള സാധ്യത കുറവാണ്. അപ്പോള്‍ കലോറിയുടെ അളവ് കൂടുകയും ചെയ്യും. കലോറി കൂടിയാല്‍ ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞു കൂടും. ഇത് വയറിന്റെ ഭാഗത്തായിരിക്കും കൂടുതലാവുക. അതോടെ, ബിയര്‍ബെല്ലിക്ക് വഴിവെക്കുകയും ചെയ്യും. ബിയറിനോടൊപ്പം കഴിക്കുന്ന ഭക്ഷണവും ശരീരത്തില്‍ കൊഴുപ്പ് വര്‍ധിപ്പിക്കാന്‍ കാരണമാകാറുണ്ട്.
 
Other News in this category

 
 




 
Close Window