Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
അമേരിക്കയില്‍ ഐടി കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ആശ്വസിക്കാം: H1 B visa നിര്‍ത്തലാക്കില്ല
reporter
എച്ച് വണ്‍ബി വിസയിലെ നിയമപരിഷ്‌കാരം വേണ്ടെന്നു വയ്ക്കാന്‍ അമേരിക്കയുടെ കുടിയേറ്റ വകുപ്പ് തീരുമാനിച്ചു. എച്ച് വണ്‍ബി വിസയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് അമേരിക്കയുടെ നയം അനുകൂലമാകും. മൂന്ന് വര്‍ഷമായിരുന്നു എച്ച് വണ്‍ ബി വിസയുടെ കാലാവധി. ഈ കാലാവധി മൂന്ന് വര്‍ഷത്തേക്ക് കൂട്ടികിട്ടും. ഗ്രീന്‍ കാര്‍ഡിനായി അപേക്ഷിക്കുന്നവര്‍ക്ക് കാര്‍ഡ് ലഭിക്കുന്നത് വരെ അമേരിക്കയില്‍ തുടരാനുമായിരുന്നു നിയമം വ്യവസ്ഥ ചെയ്തിരുന്നത്. എന്നാല്‍ മറ്റു രാജ്യക്കാര്‍ കുറഞ്ഞ ശമ്പളത്തിന് അമേരിക്കയില്‍ ജോലിചെയ്യുന്നത് കാരണം അമേരിക്കയിലുള്ളവര്‍ക്ക് പണി കൊടുക്കുന്നുവെന്ന വാദമുയര്‍ത്തി വിസയിലെ ഇളവുകള്‍ പിന്‍വലിക്കാന്‍ ട്രംപ് ഭരണകൂടം തീരുമാനിക്കുകയായിരുന്നു.

ഗൂഗിളും ഫേയ്‌സ്ബുക്കും പോലുള്ള വമ്പന്‍ കമ്പനികളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയായിരുന്നു. എന്നാല്‍ നിയമ പരിഷ്‌കാരം നിര്‍ത്തിവെക്കാന്‍ അമേരിക്ക നിര്‍ത്തിവെക്കാന്‍ അമേരിക്ക തീരുമാനിച്ചത് ഐടി കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ക്കും പ്രതീക്ഷയേകുന്നതാണ്.
എച്ച് വണ്‍ബി വിസയുടെ കാലാവധി കഴിയുന്നതോടെ രാജ്യത്തിന് പുറത്ത് പോകാന്‍ നിര്‍ബന്ധിതരായവര്‍ക്ക് ആശ്വാസമാണ് അമേരിക്കയുടെ തീരുമാനം.
 
Other News in this category

 
 




 
Close Window