Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.877 INR
ukmalayalampathram.com
Sun 13th Sep 2026
 
 
ആരോഗ്യം
  Add your Comment comment
പിഞ്ചു കുഞ്ഞിനെ മാതാപിതാക്കള്‍ ഒരു ലക്ഷം രൂപയ്ക്ക് വിറ്റു: നോക്കി വളര്‍ത്താന്‍ കഴിവില്ലെന്ന് പോലീസിനോട് അമ്മ
reporter

പാലക്കാട്ട് കുനിശേരിയില്‍ മാതാപിതാക്കള്‍ ഒരു ലക്ഷം രൂപക്ക് സ്വന്തം കുഞ്ഞിനെ വിറ്റു. പ്രസവിച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പൊള്ളാച്ചിയില്‍ കൊണ്ടുപോയി കുഞ്ഞിനെ വില്‍ക്കുകയായിരുന്നു. അതേസമയം കുഞ്ഞിനെ നോക്കാന്‍ കഴിവില്ലാത്തതിനാലാണ് കുഞ്ഞിനെ വിറ്റതെന്ന് കുഞ്ഞിന്റെ അമ്മ പോലീസിനോട് പറഞ്ഞു. കടുത്ത സാമ്പത്തിക പ്രതിസന്ധി ഉടലെടുത്ത സാഹചര്യത്തില്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ കുട്ടിയെ പ്രസവിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ വില്‍ക്കാന്‍ നിര്‍ബന്ധിതയായതെന്ന് മാതാവ് വ്യക്തമാക്കി. ഭര്‍തൃ മാതാവാണ് കുഞ്ഞിനെ വില്‍ക്കാന്‍ കൊണ്ടുപോയതും പണം കൈപ്പറ്റിയതും. ഒരു ലക്ഷം രൂപയാണ് വീട്ടില്‍ ഏല്‍പ്പിച്ചതെന്നും എത്ര രൂപയ്ക്കാണ് വിറ്റതെന്ന് കൃത്യമായി തനിക്ക് അറിയില്ലെന്നും വീട്ടമ്മ പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട അച്ഛനും മുത്തശ്ശിയും ഒളിവിലാണ്. ഇവര്‍ക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. ഇവരുടെ അഞ്ചാമത്തെ മകളെയാണ് പൊള്ളാച്ചിയില്‍ കൊണ്ടുപോയി വിറ്റത്. എല്ലാവരുടെയും സമ്മതത്തോടെയാണ് വിറ്റതെന്നും അവര്‍ വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window