Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 04th Oct 2026
 
 
ബിസിനസ്‌
  Add your Comment comment
ഉപഭോക്താക്കളെ ഊറ്റിപ്പിഴിഞ്ഞിട്ടും ബാങ്ക് ഇപ്പോഴും നഷ്ടത്തിലാണെന്ന് എസ്ബിഐ
reporter
കഴിഞ്ഞ 19 വര്‍ഷത്തിനിടയില്‍ ആദ്യമായി ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നഷ്ടത്തില്‍. മൂന്നാം പാദത്തിലെ മാത്രം കിട്ടാക്കടം 1991 കോടി രൂപയാണ്. കിട്ടാക്കടം മൂലമുള്ള പ്രതിസന്ധി മറികടക്കാന്‍ ഇടപാടുകാരെ പിഴിയുന്ന സമീപനം അടുത്ത കാലത്തു വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. നിസ്സാര കാര്യങ്ങള്‍ക്കു പോലും ഉയര്‍ന്ന പിഴ ഈടാക്കി സാമ്പത്തിക പ്രതിസന്ധി മറി കടക്കാനുള്ള തീവ്ര ശ്രമത്തിലായിരുന്നു എസ് . ബി ഐ. എന്നാല്‍ ഈ അടവുകളൊന്നും വിലപോകാതെ വന്നതാണ് നഷ്ടം രേഖപ്പെടുത്താന്‍ കരണമായിരിക്കുന്നത്. എസ്. ബി ഐ 2017 - 18 ഒക്ടോബര്‍ - ഡിസംബര്‍ കാലയളവില്‍ ധമൂന്നാം പാദംപ വന്‍ നഷ്ടത്തിലായി. ഈ പാദത്തില്‍ 2416 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി.
കുത്തനെ ഉയര്‍ന്ന കിട്ടാക്കടത്തിന് ആവശ്യമായ കരുതല്‍ ധനം ബാങ്കിന്റെ ഫണ്ടില്‍ നിന്നും കണക്കാക്കേണ്ടി വന്നതാണ് വന്‍ നഷ്ടത്തിലേക്ക് കൂപ്പു കുത്താന്‍ കാരണം.

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ അടക്കം ഏഴു ബാങ്കുകള്‍ ലയിപ്പിച്ചതിനു ശേഷം ബാങ്കിന്റെ പ്രവര്‍ത്തനം താളം തെറ്റുന്നു എന്നത് കൂടി ഈ പ്രവര്‍ത്തന ഫലം വ്യക്തമാക്കുന്നുണ്ട്. ഇക്കുറി 1900 കോടി രൂപയുടെ ലാഭം ഉണ്ടാകുമെന്ന് കരുതിയിരുന്ന സ്ഥാനത്തു നഷ്ടം ഉണ്ടായത് നിക്ഷേപകര്‍ക്ക് അപ്രതീക്ഷിത ആഘാതമായി. ഇന്‍വെസ്റ്റ്‌മെന്റ് ബിസിനസില്‍ 3400 കോടിയുടെ നഷ്ടം വരുത്തിയത് മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥതയായാണ് വ്യാഖ്യാനിക്കപ്പെടുന്നത്. ഇതിനു മുന്‍പ് 1999 ജനുവരി – മാര്‍ച്ച് കാലയളവിലാണ് ബാങ്ക് നഷ്ടം രേഖപ്പെടുത്തിയത്.
 
Other News in this category

 
 




 
Close Window