Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.6439 INR  1 EURO=108.3189 INR
ukmalayalampathram.com
Wed 24th Jun 2026
 
 
ബിസിനസ്‌
  Add your Comment comment
വിജയ് മല്യ, ലളിത് മോദി, നീരവ് മോദി, ഭണ്ഡാരി - ബാങ്കുകളെ പറ്റിച്ച് കോടികളുമായി മുങ്ങിയവരുടെ ലിസ്റ്റ് നീളുന്നു
reporter
വജ്രവ്യാപാരിയായ നീരവ് മോദി രാജ്യം വിട്ടതോടെ വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തി ഒളിച്ചോടിയവരുടെ എണ്ണം കൂടുകയാണ്. വിജയ് മല്യ, ലളിത് മോഡി, ദീപക് തല്‍വാര്‍, സഞ്ജയ് ഭണ്ഡാരി എന്നിവരോടൊപ്പം ആ ലിസ്റ്റില്‍ ഇനി നീരവ് മോദിയുമുണ്ടാകും.


സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിടുന്ന ശതകോടീശ്വരന്മാരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടണമെന്ന ബില്ലിന് കഴിഞ്ഞ വര്‍ഷം കേന്ദ്രം അംഗീകാരം നല്‍കിയിരുന്നു.

നീരവ് മോദി: 11,400 കോടിയുടെ തട്ടിപ്പാണ് നീരവ് മോദി പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുംബൈ ശാഖ വഴി നടത്തിയത്. ബാങ്കില്‍ ഇയാളുടെ പേരില്‍ തന്നെ വിവിധ അക്കൗണ്ടുകള്‍ നിര്‍മിച്ചു കൊണ്ടാണ്
പണം തട്ടിയെടുത്തത്. വിദേശത്തേക്ക് കടന്ന ഇയാള്‍ പിന്നീട് വിദേശത്തു നിന്നാണ് പണം പലപ്പോഴായി പിന്‍വലിച്ചിരുന്നത്. മുംബൈയിലെ ശാഖയില്‍ സമീപിച്ച ഇയാള്‍ വിദേശ വ്യാപരത്തിനുള്ള 'ലെറ്റര്‍ ഓഫ് ക്രെഡിറ്റ്' ആവശ്യപ്പെടുകയും പിന്നീട് ഇതിനുള്ള തുക ബാങ്കില്‍ നിക്ഷേപിക്കുകയും ചെയ്തു. ബാങ്കിന്റെ വരവ് പുസ്തകത്തില്‍ ഈ തുക ചേര്‍ത്തിരുന്നില്ലെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. തുക ബാങ്കിന്റെ വരവ് പുസ്തകത്തില്‍ ചേര്‍ക്കാതെ ഇയാള്‍ കബളിപ്പിച്ച് മുങ്ങുകയായിരുന്നു.

വിജയ് മല്യ: ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്ന് ഒന്‍പതായിരം കോടിയോളം രൂപ വായ്പയെടുത്ത് തിരിച്ചടക്കാതെ തട്ടിപ്പ് നടത്തി രാജ്യം വിട്ടതാണ് മദ്യ വ്യാപാരി വിജയ് മല്യ.

ലളിത് മോദി: ഐപിഎല്‍ കമ്മീഷണറായിരുന്ന ലളിത് മോദിയെ സാമ്പത്തിക ക്രമക്കേടുകകളുടെ പേരില്‍ സ്ഥാനത്ത് നിന്ന് ബിസിസിഐ സസ്‌പെന്‍ഡ് ചെയ്തു. കുടുംബത്തിന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാണിച്ച് പിന്നീട് ഇംഗ്ലണ്ടിലേക്ക് കടന്നു.

ദീപക് തല്‍വാര്‍: യുപിഎ സര്‍ക്കാരിന്റെ കാലത്ത് സാമ്പത്തിക തട്ടിപ്പ് നടത്തി യുഎയിലേക്ക് കടന്നതാണ് ദീപക് തല്‍വാര്‍. ആദായ നികുതി വകുപ്പ് ദീപകിന്റെ പേരില്‍ അഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോര്‍പ്പറേറ്റ് കണ്‍സള്‍ട്ടന്റായ ദീപക് വ്യക്തികളുടെയും കോര്‍പ്പറേറ്റ് ബാങ്ക് അക്കൗണ്ടുകളിലെയും ശതകോടിക്കണക്കിന് രൂപ തിരിമറി നടത്തിയതിനാണ് കേസ്.

സഞ്ജയ് ഭണ്ഡാരി: വ്യോമസേനയ്ക്ക് പരിശീലന വിമാനങ്ങള്‍ വാങ്ങിയ 4000 കോടി രൂപയുടെ ഇടപാടുമായി ബന്ധപ്പെട്ടാണ് ഭണ്ഡാരിക്കെതിരെ അന്വേഷണം നടക്കുന്നത്. 2012ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്താണ് കരാര്‍ ഒപ്പുവച്ചത്. സഞ്ജയ് ലണ്ടനിലാണെന്നാണ് വിവരം.
 
Other News in this category

 
 




 
Close Window