Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
 
 
ആരോഗ്യം
  Add your Comment comment
2016ല്‍ ഫ്രാങ്കോയുടെ ഭാരം 595 കിലോ ആയിരുന്നു: ഇപ്പോള്‍ 250 കിലോ കുറഞ്ഞു
reporter
ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വ്യക്തിയായി ഗിന്നസ് ബുക്കില്‍ ഇടം നേടിയ ജ്വാന്‍ പെഡ്രൊ ഫ്രാങ്കോ ഭാരം കുറച്ച് നടക്കാന്‍ തുടങ്ങി. മെക്‌സിക്കന്‍ സ്വദേശിയായ ഫ്രാങ്കോ 250 കിലോ ഭാരമാണ് കുറച്ചത്.

2016 ഒക്‌ടോബറിലാണ് ഫ്രാങ്കോ ഗിന്നസ് ബുക്കില്‍ ഇടം നേടിയത്. അന്ന് 595 കിലോ ആയിരുന്നു തൂക്കം. ഭാരക്കൂടുതല്‍ കാരണം കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാനോ നടക്കാനോ ഒന്നും ഫ്രാങ്കോയ്ക്ക് കഴിയുന്നില്ലായിരുന്നു. രക്ത സമ്മര്‍ദം, പ്രമേഹം, ശ്വാസകോശ രോഗങ്ങള്‍ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഫ്രാങ്കോയ്ക്കുള്ളതിനാല്‍ ജീവന്‍ അപകടാവസ്ഥയിലാണെന്നും ഭാരം കുറക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് ആറുമാസത്തേക്ക് കടുത്ത ഭക്ഷണ നിയന്ത്രണത്തിലായിരുന്നു ഫ്രാങ്കോ. കിടക്കയില്‍ കഴിയുന്ന സമയം കുറച്ച് വാക്കര്‍ ഉപയോഗിച്ച് നടക്കാനാണ് ഇപ്പോള്‍ ഫ്രാങ്കോയുടെ ശ്രമം. പത്യേകമായി തയാറാക്കിയ സൈക്കിള്‍ കൈകൊണ്ട് ഉപയോഗിച്ച് വ്യായാമവും ചെയ്യുന്നുണ്ട്.



2017 മെയില്‍ ആമാശയത്തിന്റെ വ്യാപ്തി കുറക്കുന്നതിനായി ഗ്യാസ്ട്രിക് സ്‌ലീവ് സര്‍ജറി നടത്തി. ഭക്ഷണത്തിന്റെ ആഗിരണം കുറക്കാന്‍ സഹായകമാകുന്ന തരത്തിലുള്ള ശസ്ത്രക്രിയയും ചെയ്തു. തുടര്‍ന്ന് ഫ്രാങ്കോയുടെ ഭാരം 345 കിലോഗ്രാമിലേക്ക് കുറഞ്ഞു. അടുത്ത ഒന്നര വര്‍ഷത്തിനിടെ 100 കിലോഗ്രാം കുറക്കണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
 
Other News in this category

 
 




 
Close Window