Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 14th Nov 2026
 
 
ആരോഗ്യം
  Add your Comment comment
ഒരിക്കലും ദൈവത്തില്‍ വിശ്വസിക്കാത്ത ഹോക്കിങ്: ദൈവമില്ലെന്നു വാദിച്ച ഹോക്കിങ്
reporter
സ്റ്റീഫന്‍ ഹോക്കിങ് ഒരിക്കലും ദൈവത്തില്‍ വിശ്വസിച്ചിരുന്നില്ല. ദൈവമില്ലെന്ന വാദവുമായി നിരവധി തവണ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വാദപ്രതിവാദം നടത്തുകയും ചെയ്തു. ഈ പ്രപഞ്ചം എങ്ങനെ നിര്‍മിക്കപ്പെട്ടു, നിലനില്‍ക്കുന്നു എന്നുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ശാസ്ത്രലോകത്തിന് ഒരുപാട് തെളിവുകളുണ്ട്. ഇതിനിടയില്‍ ദൈവം എന്ന വാക്കിന് യാതൊരു പ്രാധാന്യവുമില്ല എന്നായിരുന്നു സ്റ്റീഫന്‍ ഹോക്കിങ് എപ്പോഴും വാദിച്ചിരുന്നത്.
ഭാവിയില്‍ ആര്‍ട്ടിഫിഷന്‍ ഇന്റലിജന്‍സ് വികസിക്കുന്നതോടെ അതുവച്ച് രൂപീകരിക്കപ്പെടുന്ന യന്ത്രങ്ങള്‍ മനുഷ്യനെ 100 കൊല്ലത്തിനുള്ളില്‍ കീഴടക്കിയേക്കും. ആര്‍ട്ടിഫിഷന്‍ ഇന്റലിജന്‍സിന്റെ കാര്യത്തില്‍ ഇപ്പോഴേ എല്ലാവരും ശ്രദ്ധിക്കണമെന്നൊരു മുന്നറിയിപ്പും നല്‍കിയാണ് അദ്ദേഹം ഈ ലോകത്തോടു വിടപറഞ്ഞിരിക്കുന്നത്.


ഇന്ന് ജനങ്ങള്‍ പിന്തുടരുന്ന ദൈവ ശാസ്ത്രം മനുഷ്യര്‍ക്കിടയില്‍ അറിവിന്റെ അസമത്വം സൃഷ്ടിക്കാന്‍ മാത്രമാണ് സഹായിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ദൈവ ശാസ്ത്രത്തെക്കുറിച്ച് സംസാരിക്കുന്നതിനൊപ്പം മനുഷ്യന്റെ ഭാവി എന്ന വിഷയത്തെപ്പറ്റിയും അദ്ദേഹം സംസാരിക്കുമായിരുന്നു.
 
Other News in this category

 
 




 
Close Window