Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 04th Oct 2026
 
 
ആരോഗ്യം
  Add your Comment comment
ഹോസ്റ്റല്‍ വിദ്യാര്‍ഥികളുടെ ഭക്ഷണത്തില്‍ പുഴു: അമൃതാനന്ദമയി എന്‍ജിനിയറിങ് കോളേജ് അടച്ചു
reporter
ഭക്ഷണത്തില്‍ നിന്നും പുഴുവിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് മാതാ അമൃതാനന്ദമയീ മഠത്തിന് കീഴിലുള്ള അമൃതാ എഞ്ചിനിയറിങ് കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു. കരുനാഗപ്പള്ളി അമൃതപുരി കാമ്പസിലെ എഞ്ചിനിയറിംഗ് കോളേജാണ് അടച്ചു പൂട്ടിയത്. കഴിഞ്ഞ ദിവസം ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ ഭക്ഷണത്തിലാണ് പുഴുവിനെ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് കോളജ് ക്യാമ്പസ് വിദ്യാര്‍ഥികള്‍ ഉപരോധിച്ചിരുന്നു. വിദ്യാര്‍ഥികള്‍ പ്രതിഷേധം അറിയിച്ചെങ്കിലും ഇത് അംഗീകരിക്കാന്‍ കോളജ് മനേജ്‌മെന്റ് തയാറായിട്ടില്ല.

കഴിഞ്ഞ രണ്ടുമാസത്തിനുള്ളില്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ ഭക്ഷണത്തില്‍ മൂന്നാം തവണയാണ് പുഴുക്കളെ കണ്ടെത്തിയത്. ഇതേ ആരോപണവുമായി വിദ്യാര്‍ഥി സംഘടനകള്‍ നേരത്തെയും കോളജ് മാനേജ്‌മെന്റിനെ ഉപരോധിച്ചിരുന്നു. അന്ന് കോളജ് അധികൃതര്‍ സമരക്കാരുമായി രമ്യതയിലെത്തിയിരുന്നെങ്കിലും വീണ്ടും ഹോസ്റ്റല്‍ ഭക്ഷണത്തില്‍ പുഴുക്കളെ കണ്ടെത്തുകയായിരുന്നു.

വൃത്തിഹീനമായ രീതിയില്‍ ഭക്ഷണം വിളമ്പുന്നതിന്റെ പേരില്‍ ഇതിനു മുന്‍പും അമൃതപുരി കാമ്പസില്‍ വിദ്യാര്‍ഥി സമരങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. കക്കൂസ് മാലിന്യമുള്‍പ്പെടെയുള്ളവ കാന്റീന്‍ പരിസരത്ത് ഒഴുക്കുന്നതായി വിദ്യാര്‍ഥികള്‍ ആരോപണം ഉന്നയിച്ചിരുന്നു.
 
Other News in this category

 
 




 
Close Window