Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.877 INR
ukmalayalampathram.com
Sun 13th Sep 2026
 
 
ആരോഗ്യം
  Add your Comment comment
അമിത ഉപയോഗം വര്‍ധിച്ചു: ആന്റി ബയോട്ടിക്കുകള്‍ മനുഷ്യന്റെ ആയുസ്സ് കുറയ്ക്കുന്നു
reporter
ആന്റിബയോട്ടിക്കുകളുടെ ഉപയോഗം ക്രമാതീതമായി കൂടുന്നുവെന്ന് പഠനം.ബദല്‍ മാര്‍ഗ്ഗങ്ങള്‍ നിലനില്‍ക്കെ, 2000 ത്തിനുശേഷം നിയന്ത്രിക്കാന്‍ കഴിയാത്തവിധം ആന്റിബയോട്ടിക് മരുന്നുകളുടെ ഉപയോഗം വര്‍ധിച്ചുവെന്നാണ് കണ്ടെത്തല്‍.പ്രൊസീഡിഗിംസ് ഓഫ് ദ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സ് (പിഎന്‍എഎസ് ) നടത്തിയ പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

76 രാജ്യങ്ങളിലെ ആന്റിബയോട്ടിക് വില്‍പ്പനയുടെ വിവരങ്ങള്‍ പരിശോധിച്ചതില്‍, 2000-2015 കാലഘട്ടത്തില്‍ 65 ശതമാനം ഉപയോഗം വര്‍ധിച്ചതായി പറയുന്നു. ഇതില്‍ ഭൂരിഭാഗവും അവികസിത, വികസ്വര രാജ്യങ്ങളുമാണെന്ന് പഠനം പറയുന്നു.

ലോകത്താകമാനം ആന്റിബയോട്ടിക്കുകളുടെ ഉപഭോഗം വര്‍ധിച്ചുവരികയാണ്. മനുഷ്യന് ആന്റിബയോട്ടികളെ പ്രതിരോധിക്കാനുള്ള ശക്തിയാണ് ഇതിലൂടെ നഷ്ടമാകുന്നത്. പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകര്‍ പറയുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് പിഎന്‍എസിന്റെ മാസികയില്‍ പഠനം പ്രസിദ്ധികരിച്ചു വന്നത്. ആന്റിബയോട്ടിക്കുകളുടെ ഉപയോഗം വര്‍ധിക്കുന്നതിനെ ഒരു ആഗോള പ്രശ്‌നമായി കാണണമെന്നും ഗവേഷകര്‍ പറയുന്നു.

ചില രാജ്യങ്ങളില്‍ 2000 മുതല്‍ 2015 വരെയുള്ള വര്‍ഷങ്ങളില്‍ 2120 കോടി മുതല്‍ 3480 കോടി വരെ ദിവസേന കഴിക്കുന്ന ആന്റിബയോട്ടിക്കുകളില്‍ വര്‍ധനയുണ്ടായിട്ടുണ്ടെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്.
 
Other News in this category

 
 




 
Close Window