Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.2134 INR
ukmalayalampathram.com
Tue 23rd Jun 2026
 
 
ആരോഗ്യം
  Add your Comment comment
ഇന്ത്യയില്‍ പുരുഷന്മാരുടെ സൗന്ദര്യ വര്‍ധക കമ്പോളവും വളര്‍ച്ചയിലാണ്.
reporter
ഇന്ത്യയില്‍ പുരുഷന്മാരുടെ സൗന്ദര്യ വര്‍ധക കമ്പോളവും വളര്‍ച്ചയിലാണ്. അടുത്ത കാലത്തായി അതിന് ആ വളര്‍ച്ചയ്ക്ക് വേഗം കൂടിയിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. അസോചം എന്ന കമ്പനിയുടെ റിപ്പോര്‍ട്ട് പ്രകാരം 2025 ഓടെ രാജ്യത്തെ സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെയും സൗന്ദര്യവര്‍ദ്ധകവസ്തുക്കളുടെയും വിപണിയുടെ വിപണിമൂല്യം 20 ബില്യണ്‍ ഡോളറില്‍ എത്തി നില്‍ക്കുമെന്നാണ് പറയുന്നത്.



കഴിഞ്ഞ ആഞ്ചു വര്‍ഷത്തിനിടെ ഇന്ത്യന്‍ സൗന്ദര്യ മാര്‍ക്കറ്റിന്റെ വളര്‍ച്ച 42 ശതമാനത്തിലധികമാണെന്നാണ് കണക്ക്. സ്ത്രീകളെ പോലെ പുരുഷന്മാരും ഇപ്പോള്‍ തങ്ങളുടെ സൗന്ദര്യത്തില്‍ അതീവ തല്‍പ്പരരാണ്. ഇന്ത്യന്‍ പുരുഷന്മാരും പഴയ പരമ്പരാകത സൗന്ദര്യ സങ്കല്പ്പങ്ങള്‍ വിട്ട് വെസ്റ്റേണ്‍ രീതിയില്‍ ചിന്തിച്ചു തുടങ്ങിയിരിക്കുകയാണ്. പുതിയ മോഡലുകള്‍ കാണുമ്പോള്‍ അത് പരീക്ഷിച്ച് നോക്കാന്‍ സ്ത്രീകളെപ്പോലെ എന്നവണ്ണം ഇപ്പോള്‍ പുരുഷന്മാരും തല്‍പ്പരരാണ്. ഇത് മനസിലാക്കിയതിനാലാണ് ഇടക്കാലം സ്ത്രീ സൗന്ദര്യ ഉത്പന്നങ്ങള്‍ അടക്കി വാണിരുന്ന പരസ്യ ലോകത്തേക്ക് കമ്പനികള്‍ പുരുഷന്മാരെ ലക്ഷ്യം വച്ചുള്ള പരസ്യങ്ങളും ഇറക്കിവിട്ടിരിക്കുന്നത്.
 
Other News in this category

 
 




 
Close Window