Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.877 INR
ukmalayalampathram.com
Sun 13th Sep 2026
 
 
ആരോഗ്യം
  Add your Comment comment
സ്ഥിരമായി ക്ഷീണം തോന്നാറുണ്ടോ? രോഗലക്ഷണം പ്രകടമായെന്നു തിരിച്ചറിയുക
Reporter
ക്ഷീണം ഗുരുതരമായ പല രോഗാവസ്ഥകളിലേക്കും കൊണ്ടെത്തിക്കുമെന്ന്. മറ്റൊരു തരത്തില്‍ നമ്മുടെ ആരോഗ്യാവസ്ഥയെ നിര്‍ണയിക്കുന്നതു പോലും അടിക്കടിയുണ്ടാകുന്ന ക്ഷീണമായിരിക്കാം. ഈ അവസ്ഥ പ്രധാനമായും അഞ്ച് ആരോഗ്യപ്രശ്‌നങ്ങളിലേക്കാണ് നമ്മെ നയിക്കുന്നത്. അവ ഇതാണ്;


അമിതമായ ക്ഷീണത്തിന്റെ ബാക്കിപത്രമാണ് ഇന്ന് മിക്ക ആളുകളിലും പ്രത്യേകിച്ച് സ്ത്രീകളില്‍ കണ്ടു വരുന്ന തൈറോയ്ഡ്. ദഹനസംബന്ധമായ പ്രശ്‌നങ്ങളാണ് തൈറോയ്ഡിന്റെ ആദ്യ ലക്ഷണങ്ങള്‍. അമിത ഭാരം, മലബന്ധം, വരണ്ട ചര്‍മ്മാവസ്ഥ, തണുപ്പ് അനുഭവപ്പെടല്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.


ശരീരത്തില്‍ സ്ഥിരമായി അനുഭവപ്പെടുന്ന ക്ഷീണം (മൈലാജിക്ക് എന്‍സെഫലോമയോമീറ്റിസ്) പലരും നിസാരമാക്കാറാണ് പതിവ്. പക്ഷേ ക്രമേണ ഈ രോഗാവസ്ഥ നിങ്ങളുടെ ദൈനംദിന ജീവിതത്തില്‍ ഇടപെടാന്‍ തുടങ്ങും. ഉദാഹരണമായി കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കുക, ഒരു കപ്പ് ചായ ഉണ്ടാക്കുക, സ്‌കൂളില്‍ നിന്ന് കുട്ടികളെ കൂട്ടിവരുക തുടങ്ങിയ നിസാര ജോലികള്‍ പോലും ഇത്തരം രോഗാവസ്ഥയുള്ളവര്‍ക്ക് ഭാരമായി തോന്നും.


കൂര്‍ക്കംവലി നിസാരമായും അതോടൊപ്പം തമാശയായും തള്ളിക്കളയുന്ന ഒന്നാണ്. ഉറങ്ങുമ്പോള്‍ മൂക്കിലൂടെയുള്ള നിശ്വാസം തടസപ്പെടുന്നതിന്റെ ഭാഗമായാണ് കൂര്‍ക്കം വലിയുണ്ടാകുന്നത്. ഇത് നിങ്ങളുടെ ശരിയായ ഉറക്കത്തിന് തകരാറുകള്‍ സൃഷ്ടിക്കുമെന്നുള്ളത് ഒരു പക്ഷേ അധികമാര്‍ക്കും അറിയാത്ത കാര്യം. തത്ഫലമായി പകല്‍ സമയങ്ങളില്‍ നിങ്ങള്‍ അത്യന്തം ക്ഷീണം അനുഭവപ്പെടുന്നു.
 
Other News in this category

 
 




 
Close Window