Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.877 INR
ukmalayalampathram.com
Sun 13th Sep 2026
 
 
ആരോഗ്യം
  Add your Comment comment
വേനല്‍ക്കാലം മൂത്രത്തില്‍ കല്ലിന്റെ സീസണ്‍: രോഗം ഒഴിവാക്കാന്‍ സിംപിള്‍ ടിപ്‌സ്
Reporter
കടുത്തചൂടില്‍ ആവശ്യത്തിനു വെള്ളം കുടിച്ചില്ലെങ്കില്‍ മൂത്രത്തില്‍ ലവണങ്ങളുടെ അംശം കൂടി ഗാഢമാകാം. ഇതു വൃക്കയില്‍ കല്ലുണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കും. വെള്ളം കുടിക്കുന്നതോടൊപ്പം ചില ഭക്ഷണകാര്യങ്ങളും കൂടി ശ്രദ്ധിച്ചാല്‍ അനാവശ്യമായി ലവണങ്ങള്‍ ശരീരത്തില്‍ അടിയുന്നത് ഒഴിവാക്കാം.


അമിതമായി മൂത്രത്തിലെത്തുന്ന കാല്‍സ്യം ലവണങ്ങളാണ് സാധാരണഗതിയില്‍ കല്ലായി മാറുന്നത്. യൂറിക് ആസിഡ്, സിസ്റ്റിന്‍, സ്ട്രൂവേറ്റ് (മഗ്‌നീഷ്യം അമോണിയം, ഫോസ്‌ഫേറ്റ് എന്നിവയുടെ മിശ്രിതം) എന്നിങ്ങനെയുള്ള പദാര്‍ഥങ്ങളും അമിതമായി ശരീരത്തിലെത്തിയാല്‍ കല്ലുകളായി രൂപപ്പെടാം. എന്തൊക്കെയാണ് കല്ലുകളെ തടയുന്ന ഭക്ഷണമെന്നും കല്ലു വരാതിരിക്കാന്‍ കഴിക്കേണ്ടവയെന്തെന്നും വിശദമായി അറിയാം.


സോഡിയം കൂടുതല്‍ കഴിക്കുന്നത് മൂത്രത്തിലെ കാല്‍സ്യം വര്‍ധിപ്പിക്കുകയും സിട്രേറ്റ് (Ctirate) കുറയ്ക്കുകയും ചെയ്യുന്നു. ഇത് കല്ലുണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ദിവസേനയുള്ള ആഹാരത്തില്‍ സോഡിയം 2 ഗ്രാം ആയി ചുരുക്കണം. ഉപ്പാണ് സോഡിയത്തിന്റെ പ്രധാന ഉറവിടം. എന്നാല്‍ മറ്റു ചില ഭക്ഷണങ്ങള്‍ വഴി സോഡിയം അമിത അളവില്‍ ശരീരത്തിലെത്താം. അച്ചാറുകള്‍, സംസ്‌കരിച്ച ഭക്ഷണം എന്നിവയൊക്കെ ഉദാഹരണമാണ്. ഇത്തരം ഒളിഞ്ഞിരിക്കുന്ന സോഡിയത്തെ കണ്ടുപിടിക്കാന്‍ പായ്ക്കറ്റ് ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ അവയുടെ പുറത്തെ ലേബലുകള്‍ ശ്രദ്ധിക്കുക. പഞ്ചസാരയും കല്ലുണ്ടാക്കുന്നതിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.


ഓക്‌സലേറ്റ് കല്ലുകള്‍ക്കുള്ള സാധ്യത കുറയ്ക്കാന്‍ അവ അമിതമായി അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കണമെന്നാണ് ചില ഗവേഷണങ്ങള്‍ പറയുന്നത്. പാലക്ക് ചീര, കറുത്ത ചോക്‌ലേറ്റ്, കടുംചായ, കശുവണ്ടി, നിലക്കടല, മധുരക്കിഴങ്ങ്, കടലകള്‍, പച്ച ഇലകള്‍, സോയ, തക്കാളി. വെള്ളരി പോലുള്ള പച്ചക്കറികള്‍, എന്നിവയിലെല്ലാം ഓക്‌സലേറ്റ് ഉണ്ട്.
 
Other News in this category

 
 




 
Close Window