Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.877 INR
ukmalayalampathram.com
Sun 13th Sep 2026
 
 
ആരോഗ്യം
  Add your Comment comment
വാര്‍നേഴ്‌സ് സിന്‍ഡ്രോം അകാലനരയ്ക്ക് കാരണമാവാം
Reporter
മുടികൊഴിച്ചിലും അകാലനരയും വളരെ സാധാരണയായി കണ്ടു വരുന്ന പ്രശ്‌നങ്ങളാണ്. മുടിയുടെ നിറം അതിലെ മെലാനിന്റെ അളവിനെ ആശ്രയിച്ചിരിക്കുന്നു. ഭക്ഷണത്തിലെ പോഷകക്കുറവ്, ക്ലോറിന്‍ കലര്‍ന്ന വെള്ളത്തിന്റെ ഉപയോഗം, വിവിധതരം ത്വക്‌രോഗങ്ങള്‍, വിളര്‍ച്ച, ഹോര്‍മോണ്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ (തൈറോയിഡ് സംബന്ധമായ രോഗങ്ങള്‍), പ്രമേഹം, പുകവലി, മാനസിക സംഘര്‍ഷം, അള്‍ട്രാവയലറ്റ് രശ്മികള്‍ ഏല്‍ക്കുന്നത്, വാര്‍നേഴ്‌സ് സിന്‍ഡ്രോം എന്നിവയെല്ലാം അകാലനരയ്ക്ക് കാരണമാവാം.

സ്ത്രീകളില്‍ അമിത മുടികൊഴിച്ചിലിനുള്ള പ്രധാന കാരണങ്ങള്‍ ടീലോജന്‍ എഫഌവിയം, ക്രോണിക് ടീലോജന്‍ എഫഌവിയം, ഫീമെയില്‍ പാറ്റേണ്‍ ഹെയര്‍ ലോസ് തുടങ്ങിയവയാണ്. എന്തെങ്കിലും രോഗങ്ങള്‍ക്കോ മാനസികസംഘര്‍ഷങ്ങള്‍ക്കോ പ്രസവത്തിനോ ശേഷം കാണുന്ന പെട്ടെന്നുള്ള മുടികൊഴിച്ചിലാണ് ടീലോജന്‍ എഫഌവിയം.

ഇത് 23 മാസത്തിനുള്ളില്‍ സാധാരണഗതിയിലാവും. ശക്തിയായ പനി, രക്തക്കുറവ്, തൈറോയിഡ് സംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങിയവയെല്ലാം ഇതിനു കാരണമാവാം.

ടീലോജന്‍ എഫഌവിയം 6 മാസത്തില്‍ കൂടുതല്‍ കാണപ്പെട്ടാല്‍ അതിനെ ക്രോണിക് ടീലോജന്‍ എഫഌവിയം എന്നുപറയുന്നു. സാവധാനം വര്‍ധിച്ചുവരുന്ന മുടികൊഴിച്ചിലാണ് ഫീമെയില്‍ പാറ്റേണ്‍ ഹെയര്‍ ലോസ്.

സാധാരണയായി 20 നും 40 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളിലാണ് ഇത് കാണപ്പെടുന്നത്. ഒരു ഫിസിഷന്റെയോ ചര്‍മരോഗവിദഗ്ധന്റെയോ നിര്‍ദേശപ്രകാരം താങ്കളുടെ പ്രശ്‌നത്തിന്റെ കാരണം കണ്ടെത്തി ചികിത്സിക്കുകയാവും ഉചിതം.
 
Other News in this category

 
 




 
Close Window