Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.1941 INR  1 EURO=110.485 INR
ukmalayalampathram.com
Sun 26th Apr 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ബ്രിട്ടനിലെ കുടിയേറ്റക്കാരുടെ എണ്ണം റെക്കോഡില്‍
Reporter
ലണ്ടന്‍ : ബ്രിട്ടനിലേക്കു കുടിയേറുന്നവരുടെ എണ്ണം റെക്കോഡിന് അടുത്തെത്തിയെന്ന് ഔദ്യോഗിക രേഖകള്‍ . കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് കുടിയേറ്റത്തിന് അനുമതി നല്‍കിയതുമുതലാണ് ബ്രിട്ടനിലേക്ക് എത്തുന്നവരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവുണ്ടായത്. കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെയാണ് ഇത്രയധികം വര്‍ധനയെന്ന് കണക്കാക്കുന്നു.

2010 സെപ്റ്റംബറിലെ കണക്കനുസരിച്ച് ബ്രിട്ടനിലേക്ക് ജോലിതേടിയെത്തുന്നവരും ബ്രിട്ടനില്‍ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് ജോലിതേടി പോകുന്നവരും തമ്മില്‍ 2.42 ലക്ഷം പേരുടെ വ്യത്യാസമുണ്ടെന്നാണ് കണക്കാക്കുന്നത്. ബ്രിട്ടനിലേക്ക് കുടിയേറുന്നത് 5,46,000 പേരെങ്കില്‍ ബ്രിട്ടനില്‍ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് ജോലി തേടിപ്പോയത് 3,44,000 പേര്‍ മാത്രമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

മുന്‍വര്‍ഷത്തേക്കാള്‍ ഒരു ലക്ഷത്തോളം പേര്‍ കൂടുതലായി 2010ല്‍ ബ്രിട്ടനിലെത്തിയെന്നാണ് കണക്കാക്കപ്പെടുന്നത്. കുടിയേറ്റം പതിനായിരക്കണക്കിനെന്ന രീതിയില്‍ വര്‍ധിച്ചു വരുന്നതിനാല്‍ നിയന്ത്രിക്കേണ്ട അവസ്ഥയെത്തിയിരിക്കുന്നു എന്നാണ് ഉന്നതരുടെ വിലിയിരുത്തല്‍ . ഇല്ലെങ്കില്‍ അത് രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ ബാധിക്കും. കുടിയേറ്റക്കാരുടെ എണ്ണം നിയന്ത്രിക്കുമെന്നത് തങ്ങളുടെ പ്രഖ്യാപിത ലക്ഷ്യമാണെന്ന് പ്രധാനമന്ത്രി പറയുന്നുണ്ടെങ്കില്‍ ഫലത്തില്‍ ഇത് പ്രാബല്യത്തില്‍ വരുത്താന്‍ കഴിഞ്ഞിട്ടില്ല.

കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം വര്‍ഷംതോറും 50 ശതമാനത്തോളം വര്‍ധിച്ചുവരുകയാണ്. അതേസമയം, പ്രവാസി ജീവിതം അവസാനിപ്പിച്ച് മടങ്ങിപ്പോകുന്നവരുടെ എണ്ണത്തില്‍ പകുതിയിലേറെ കുറവുണ്ടായിട്ടുണ്ടെന്നും പറയപ്പെടുന്നു.

കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുള്ള നിയന്ത്രണം 2004 ല്‍ എടുത്തുമാറ്റിയതിനേത്തുടര്‍ന്നാണ് കുടിയേറ്റത്തില്‍ ഇത്രയധികം വര്‍ധനയുണ്ടായത്. കുടിയേറ്റം ക്രമാതീതമായി വര്‍ധിക്കുന്നതിനാല്‍ കഴിഞ്ഞ മാര്‍ച്ചുമുതല്‍ വിദ്യാര്‍ഥി വിസയ്ക്കും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
 
Other News in this category

 
 




 
Close Window