Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 04th Oct 2026
 
 
ആരോഗ്യം
  Add your Comment comment
കാന്‍സറിന് ചികിത്സയായി കൊടുക്കുന്ന മരുന്ന് വിഷം: വാട്‌സ് ആപ്പില്‍ പ്രചരിച്ച നാട്ടു ചികിത്സ ജീവനെടുക്കും
Reporter
ഫെയ്‌സ്ബുക്കിലൂടെയും വാട്ട്‌സാപ്പിലൂടെയുമൊക്കെ വന്‍ പ്രചാരം ലഭിച്ച ഷിമോഗയിലെ ക്യാന്‍സര്‍ മരുന്നിന്റെ രാസപരിശോധനാ ഫലം പുറത്ത്. കൊച്ചിന്‍ ഗാസ്‌ട്രോഎന്ററോളജി ഗ്രൂപ്പിന്റെ കരള്‍ ഗവേഷണ വിഭാഗത്തിലെ ഡോ. അബി ഫിലിപ്‌സാണ് തന്റെ രോഗിയില്‍ നിന്ന് ലഭിച്ച മരുന്ന് രാസ ടോക്‌സിക്കോളജി പരിശോധനയ്ക്ക് വിധേയമാക്കിയത്.

ഷിമോഗ മരുന്നില്‍ ക്യാന്‍സര്‍ സുഖപ്പെടുത്താനുള്ള ഒരു പദാര്‍ത്ഥവും കണ്ടെത്താനായി സാധിച്ചില്ല. മരുന്നില്‍ ഉള്‍പ്പെട്ടിട്ടുള്ള വിഷപദാര്‍ത്ഥങ്ങള്‍ ഇവയാണ്.

1. ഹെവി മെറ്റല്‍സ് അഥവാ ലോഹങ്ങള്‍ – ബോറോണ്‍, മാംഗനീസ്, ആര്‍സെനിക്, കാഡ്മിയം, വനേഡിയം, മെര്‍ക്കുറി, കോബാള്‍ട്ട്, ക്രോമിയം, നിക്കല്‍, താലിയം – കരളിനെയും മറ്റു അവയവങ്ങളെയും നശിപ്പിക്കുവാന്‍ കഴിവുള്ള നല്ല ഇനം ലോഹങ്ങള്‍. ലോഹങ്ങളുടെ പൂര്‍ണ വിശദീകരണം ഫോട്ടോയില്‍.

2. 'പൈറോണ്‍' എന്ന ഹെര്‍ബല്‍ രാസം – ഈ ടോക്‌സിന്‍ ഉത്കണ്ഠ കുറയ്ക്കുന്ന ഒരു ഹെര്‍ബല്‍ കെമിക്കല്‍ അണ്. മോഡേണ്‍ മെഡിസിനിലെ ആല്‍പ്രാക്‌സ്, ടയസ്പാം എന്ന ഉറക്ക ഗുളികളുടെ ഇഫക്ട്. ഈ രാസം ലോകത്ത് പലയിടത്തും നിരോധിച്ചിരിക്കുന്നതായി കണ്ടെത്തി. 'പൈറോണ്‍' മനസിനെ ശാന്തമാക്കും പക്ഷെ കരളിനെ കൂടുതല്‍ നശിപ്പിക്കും. ഈ യാതാര്‍ത്ഥ്യം ശാസ്ത്രീയമായി തെളിയക്കപ്പെട്ടതാണ്. ഷിമോഗയിലെ മരുന്നു കഴിച്ചിട്ട് ആദ്യത്തെ ഏതാനം ആഴ്ചകള്‍ രോഗിക്ക് സുഖം തോന്നുന്നത് ഈ രാസവസ്തു കാരണമാണ്.



കണ്ടറിഞ്ഞും കേട്ടറിഞ്ഞും നിത്യേന പതിനായിരങ്ങളാണ് നാരായണമൂര്‍ത്തിയുടെ മരുന്നിനായി ഷിമോഗയിലേക്ക് എത്തുന്നത്. ഒരോരുത്തരില്‍ നിന്നും 400 മുതല്‍ 500 രൂപ വരെയാണ് മരുന്നിന് ഈടാക്കുന്നത്. ഉള്‍വനത്തിലെ ഏതോ ഒരു തരം മരത്തിന്റെ നീരില്‍ നിന്നാണ് ഈ 'അത്ഭുത' മരുന്ന് ഉണ്ടാക്കുന്നതെന്നു വരെ പ്രചരണങ്ങള്‍ ലഭിച്ചിരുന്നു.





ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം,

പ്രധാനപ്പെട്ട പൊതുജനാരോഗ്യ താല്‍പര്യ വെളിപ്പെടുത്തല്‍
*പരമാവധി പങ്കുവെയ്ക്കുക*

ഷിമോഗ വ്യാജ കാന്‍സര്‍ മരുന്ന് – രാസ, ടോക്‌സിക്കോളജി വിശകലനം

അടുത്തിടെ അറുപതു വയസ് പ്രായമുള്ള ഒരു രോഗി ഒ.പി.ടി.യില്‍ വന്നിരുന്നു. ഫെബ്രുവരി മാസത്തില്‍ കരള്‍ കാന്‍സര്‍ കണ്ടെത്തി. അന്ന് കരളിലെ തടിപ്പ് കരിച്ചു കളയാന്‍ ആയിരുന്നു ചികില്‍സാ നിര്‍ണ്ണയം. വളരെ നേരത്തെ ഈ കരിച്ചുകളയല്‍ നടത്തുന്ന രോഗികള്‍ക്ക് നല്ല ബെനിഫിറ്റാണ് ലഭിക്കുക. എന്നാല്‍ പലരും പറഞ്ഞ്, വാട്‌സാപ്പ് വായിച്ചും, അദ്ദേഹം ഷിമോഗയിലെ നാരായണ മൂര്‍ത്തി വൈദ്യരുടെ പക്കല്‍ എത്തി ചേര്‍ന്നു. അദ്ദേഹം രോഗിക്ക് നല്‍കിയത് കുറച്ച് പൊടിയും, പിന്നെ ആഹാരത്തില്‍ ഭയാനകമായ പഥ്യവുമാണ്.

രണ്ടു മാസം ശ്രദ്ധയോടെ ഈ രോഗി, വൈദ്യര്‍ പറഞ്ഞത് അനുസരിച്ചു. പതിനാറ് കിലോ കുറഞ്ഞു. നേരത്തെ ഇല്ലാത്ത മഞ്ഞപ്പിത്തവും, വയറ്റില്‍ വെള്ളം കെട്ടലും ഉണ്ടായി. രണ്ടു മാസം കഴിഞ്ഞപ്പോള്‍ പൊടിയും മന്ത്രവാദവും, പഥ്യവും ഒന്നും തന്നെ ഏല്‍ക്കുന്നില്ല എന്ന ബോധോദയം ഉണ്ടായി.

പിന്നെ ഒന്നും തന്നെ ചിന്തിച്ചില്ല. കരളിലെ കാന്‍സര്‍ കരിക്കുവാനായിതിരികെ വന്നു. പക്ഷെ സമയം കഴിഞ്ഞു പോയിരുന്നു. കരള്‍രോഗം കൂടയിതിനാല്‍ കരിക്കല്‍ നടപ്പാക്കാന്‍ സാധ്യമല്ലായിരുന്നു. പിന്നീട് പെയിന്‍ ആന്ഡ് പാലിയെറ്റിവ് കെയറിലേക്ക് റഫര്‍ ചെയ്യതു. അങ്ങനെ ഒരു ജീവന്‍ നേരത്തെ തന്നെ നഷ്ടപ്പെടുകയാണ് ഇവിടെ ഉണ്ടായത്. ഷിമോഗയിലെ തട്ടിപ്പിനെ പറ്റി അറിഞ്ഞതു താമസിച്ചു പോയി. പക്ഷെ പോകുന്നതിന് മുമ്പ് ആ രോഗിയുടെ മകന്‍ ഷിമോഗയിലെ മാജിക് പൊടി എനിക്കു തന്നിട്ടാണ് യാത്ര ആയത്. ഏറ്റവും നല്ല അഡ്വാന്‍സ്ഡ് ലാബില്‍ ടെസ്റ്റ് ചെയ്തു.

അതില്‍ അടങ്ങിയിരിക്കുന്ന വിഷപദാര്‍ത്ഥങ്ങളുടെ ലിസ്റ്റ് താഴെ പറയുന്നവയാണ്:

1. ഹെവി മെറ്റല്‍സ് അഥവാ ലോഹങ്ങള്‍ – ബോറോണ്‍, മാംഗനീസ്, ആര്‍സെനിക്, കാഡ്മിയം, വനേഡിയം, മെര്‍ക്കുറി, കോബാള്‍ട്ട്, ക്രോമിയം, നിക്കല്‍, താലിയം – കരളിനെയും മറ്റു അവയവങ്ങളെയും നശിപ്പിക്കുവാന്‍ കഴിവുള്ള നല്ല ഇനം ലോഹങ്ങള്‍. ലോഹങ്ങളുടെ പൂര്‍ണ വിശദീകരണം ഫോട്ടോയില്‍.

2. 'പൈറോണ്‍' എന്ന ഹെര്‍ബല്‍ രാസം – ഈ ടോക്‌സിന്‍ ഉത്കണ്ഠ കുറയ്ക്കുന്ന ഒരു ഹെര്‍ബല്‍ കെമിക്കല്‍ അണ്. മോഡേണ്‍ മെഡിസിനിലെ ആല്‍പ്രാക്‌സ്, ടയസ്പാം എന്ന ഉറക്ക ഗുളികളുടെ ഇഫക്ട്. ഈ രാസം ലോകത്ത് പലയിടത്തും നിരോധിച്ചിരിക്കുന്നതായി കണ്ടെത്തി. 'പൈറോണ്‍' മനസിനെ ശാന്തമാക്കും പക്ഷെ കരളിനെ കൂടുതല്‍ നശിപ്പിക്കും. ഈ യാതാര്‍ത്ഥ്യം ശാസ്ത്രീയമായി തെളിയക്കപ്പെട്ടതാണ്. ]

ഷിമോഗയിലെ മരുന്നു കഴിച്ചിട്ട് ആദ്യത്തെ ഏതാനം ആഴ്ചകള്‍ രോഗിക്ക് സുഖം തോന്നുന്നത് ഈ രാസവസ്തു കാരണമാണ് എന്ന് വിശ്വസിക്കുന്നു.

ഷിമോഗ മരുന്നില്‍ കാന്‍സര്‍ സുഖപ്പെടുത്താനുള്ള ഒരു പദാര്‍ത്ഥവും കണ്ടെത്താനായി സാധിച്ചില്ല. ഇതെല്ലാം വായിച്ചിട്ടും ഷിമോഗ മാജിക് തേടി പൊകുന്ന രോഗികളെ ദൈവം രക്ഷിക്കട്ടെ.

ഗവേഷണ ഡിവിഷന്‍: ലിവര്‍ യൂണിറ്റ്, കൊച്ചിന്‍ ഗാസ്‌ട്രോഎന്ററോളജി ഗ്രൂപ്പ്
ഡോ. അബി ഫിലിപ്‌സ്
 
Other News in this category

 
 




 
Close Window