Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
 
 
ആരോഗ്യം
  Add your Comment comment
എയ്ഡ്‌സ്: ജനം എത്രമാത്രം പേടിക്കുന്നുവെന്ന സത്യം പരീക്ഷിച്ചറിഞ്ഞു
Reporter
എയ്ഡ്‌സ് രോഗികളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ ഇപ്പോലും വലിയ മാറ്റങ്ങളൊന്നുമില്ല. രോഗം പകരന്നതു സംബന്ധിച്ച് ഇപ്പോഴും പലരിലും അബദ്ധധാരണകളുണ്ട്. ഇതിനുള്ള ബോധവല്‍ക്കരണമെന്ന നിലയില്‍ ചെയ്ത വിഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു.

പൊതുനിരത്തിലൂടെ നിങ്ങള്‍ നടന്നു പോകുമ്പോള്‍ Iam a HIV Positive, Would you Hug Me? എന്നൊരു ബോര്‍ഡുമായി ഒരു വ്യക്തി നില്‍ക്കുന്നതു കണ്ടാല്‍ എന്തായിരിക്കും ചെയ്യുക. ഒന്നു ചിന്തിച്ചു നോക്കൂ... അവഗണിച്ച് പോകുന്നവരും പുച്ഛത്തോടെ നോക്കുന്നവരും യാതൊരു മടിയുമില്ലതെ പോയി കെട്ടിപ്പിടിക്കുന്നവരും നമ്മുടെ കൂട്ടത്തിലുണ്ടാകും അല്ലേ. അതു തന്നെയാണ് ഈ വിഡിയോയിലും കാണിച്ചിരിക്കുന്നത്.

എച്ച്‌ഐവി രോഗികളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് എങ്ങനെയെന്ന് ഈ വിഡിയോയിലൂടെ വ്യക്തമാകുന്നുണ്ട്. ചിലര്‍ കെട്ടിപ്പിടിക്കുകയും ഷെയ്ക്ക് ഹാന്‍ഡ് നല്‍കുകയും തോളില്‍ തട്ടി അഭിനന്ദിക്കുകയുമൊക്കെ ചെയ്യുമ്പോള്‍ മറ്റു ചിലര്‍ ബോര്‍ഡ് വായിച്ച് മിണ്ടാതെ തിരിഞ്ഞു നടന്നു പോകുന്നു.

പോസിറ്റീവായി ചിന്തിക്കുക... ശുചിമുറി, ടോയ്!ലറ്റ് സീറ്റ്, ഹസ്തദാനം, സ്പര്‍ശനം, കെട്ടിപ്പിടുത്തം, കവിളില്‍ നല്‍കുന്ന ഉമ്മ എന്നിവ വഴിയൊന്നും എച്ച്‌ഐവി ഒരാളില്‍ നിന്ന് മറ്റൊരാളിലേക്കു പകരില്ല. പാത്രങ്ങള്‍, ഭക്ഷണം എന്നിവ പങ്കുവച്ചാലോ രോഗിയെ കടിച്ച കൊതുക് കടിച്ചാലോ രോഗം പകരില്ലെന്ന സന്ദേശവും വിഡിയോ നല്‍കുന്നു. വിവേചനവും അവഗണനയുമാണ് എച്ച്‌ഐവി രോഗികള്‍ സമൂഹത്തില്‍ നിന്നു നേരിടുന്ന പ്രധാന പ്രശ്‌നം. എച്ച്‌ഐവിയെക്കുറിച്ച് പൊതുസമൂഹത്തില്‍ അവബോധം സൃഷ്ടിക്കുകയും തെറ്റിദ്ധാരണകള്‍ മാറ്റുകയുമാണ് ഈ വിഡിയോയിലൂടെ ഉദ്ദേശിച്ചിരിക്കുന്നത്. തിരൂര്‍ ശ്രീ ശങ്കരാചാര്യ യൂണിവേഴ്‌സിറ്റി ഓഫ് സംസ്‌കൃതിലെ എംഎസ്ഡബ്ലു ട്രെയിനീസ് വി സി നിസാമുദീന്‍, പി നീതു എന്നിവര്‍ കോഴിക്കോട് OISCA ഇന്റര്‍നാഷണല്‍ സുരക്ഷാ പ്രോജക്ടിന്റെ സഹായത്തോടെയാണ് വിഡിയോ ചെയ്തിരിക്കുന്നത്.
 
Other News in this category

 
 




 
Close Window