Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.2793 INR  1 EURO=106.9633 INR
ukmalayalampathram.com
Sat 21st Feb 2026
 
 
ആരോഗ്യം
  Add your Comment comment
കഴിക്കുന്ന ഭക്ഷണത്തില്‍ ' താലേറ്റ്' കൂടുതലാണെങ്കില്‍ കുഞ്ഞുങ്ങളുണ്ടാകില്ല
Reporter
ഭക്ഷ്യവസ്തുക്കള്‍ പായ്ക്ക് ചെയ്യുന്നതിനും സംസ്‌കരിക്കുന്നതിനും ഉപയോഗിക്കുന്ന, ശരീരത്തിന് ദോഷംചെയ്യുന്ന ഒരു കൂട്ടം രാസവസ്തുക്കളാണ് താലേറ്റ്‌സ്. ശരീരത്തിലെ ഹോര്‍മോണുകളുടെ പ്രവര്‍ത്തനങ്ങളെ തകിടം മറിക്കാന്‍ കഴിവുള്ളവരാണ് ഇവ. ഹോര്‍മോണുകള്‍ പണി മുടക്കുന്നത് പലവിധ രോഗങ്ങള്‍ക്ക് വഴിവയ്ക്കും. പ്രസവം, ഉല്‍പാദനക്ഷമത എന്നിവയെ കാര്യമായി ബാധിക്കും. പൊണ്ണത്തടി, ആസ്മ എന്നീ രോഗങ്ങള്‍ക്കും താലേറ്റുകള്‍ കാരണമാകും. എന്നാല്‍ വീടുകളിലുണ്ടാക്കുന്ന ഭക്ഷണങ്ങളില്‍ ഇവയുടെ അളവ് വളരെ കുറവായിരിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. പാക്ക് ചെയ്ത ആഹാരവസ്തുക്കള്‍, സംസ്‌കരിച്ച ഭക്ഷണം എന്നിവയിലാണ് താലേറ്റുകള്‍ കൂടുതലായി കണ്ടെത്തിയിരിക്കുന്നത്.

യുഎസ് നാഷനല്‍ െഹല്‍ത്ത് ആന്‍ഡ് ന്യൂട്രീഷന്‍ എക്‌സാമിനേഷന്‍ സര്‍വേയുടെ പഠനങ്ങളാണ് വിവരങ്ങള്‍ക്ക് ആധാരം. ഇവരുടെ പഠനങ്ങള്‍ എന്‍വയണ്‍മെന്റ് ഇന്റര്‍നാഷനല്‍ എന്ന ജേണലില്‍ പ്രസിദ്ധീകരിക്കപ്പെട്ടതോടെയാണു ശാസ്ത്രലോകത്ത് ചര്‍ച്ചയായത്. 2005–2014 കാലത്തെ സര്‍വേകളാണ് പഠനത്തിന് ഉപയോഗിച്ചത്. ഫാസ്റ്റ് ഫുഡ് കേന്ദ്രങ്ങള്‍, കഫിറ്റീരിയകള്‍, റസ്റ്ററന്റുകള്‍ എന്നിവിടങ്ങളില്‍നിന്ന് സ്ഥിരമായി ഭക്ഷണം കഴിക്കുന്നവരെയാണ് നിരീക്ഷിച്ചത്. ഇത്തരം സ്ഥലങ്ങളില്‍നിന്ന് കഴിക്കുന്ന എല്ലാ പ്രായക്കാരിലും താലേറ്റ്‌സുകളുടെ അളവ് കൂടുതലാണ്. എന്നാല്‍ കൗമാരക്കാരിലാണ് ഇത് കൂടുതലായി കണ്ടത്. ഭക്ഷ്യവസ്തുക്കളില്‍ സാന്‍വിച്ച്, ഹാംബര്‍ഗ് എന്നിവ കഴിക്കുമ്പോഴാണ് ഇത്തരം രാസവസ്തുക്കള്‍ കൂടുതലായി ഉള്ളിലാവുന്നതും എന്നും പഠനങ്ങള്‍ പറയുന്നു.

പഴക്കം, മായം, അണുബാധ, വൃത്തിയില്ലായ്മ എന്നിവ മാത്രമല്ല ഹോട്ടലുകള്‍ ഉയര്‍ത്തുന്ന ആരോഗ്യപ്രശ്‌നം. പായ്ക്ക് ചെയ്ത ആഹാരത്തില്‍, ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന താലേറ്റ്‌സ് (ജവവേമഹമലേ)െ എന്ന വില്ലനുണ്ട്. കുട്ടികള്‍, കൗമാരക്കാര്‍, ഗര്‍ഭിണികള്‍ എന്നിവരാണ് ഇവന്റെ മുഖ്യ ഇരകള്‍. സൗന്ദര്യവര്‍ധക വസ്തുക്കള്‍, ലോഷനുകള്‍, ഡിറ്റര്‍ജന്റുകള്‍ തുടങ്ങിയവയിലും താലേറ്റുകളുടെ അളവ് വളരെ കൂടുതലാണ്. പ്ലാസ്റ്റിക്കിന് കൂടുതല്‍ അയവുവരുത്താനും പെട്ടെന്ന് പൊട്ടാതിരിക്കാനുമാണ് താലേറ്റുകള്‍ പ്രധാനമായും ഉപയോഗിക്കുന്നത്.
 
Other News in this category

 
 




 
Close Window