Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
രണ്ടു മില്യണ്‍ പൗണ്ട് കയ്യിലുണ്ടോ? നാട്ടില്‍ നിന്ന് ആളുകളെ കൊണ്ടു വരാം
Reporter
പണം കയ്യിലുള്ളവര്‍ക്ക് യുകെയിലേക്ക് ആളുകളെ കൊണ്ടു വരാന്‍ എളുപ്പമാണ് എന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടതായി വിദഗ്ധരുടെ വിലയിരുത്തല്‍. രണ്ടു മില്യണ്‍ പൗണ്ട് മുടക്കി ബ്രിട്ടനില്‍ ബിസിനസ് തുടങ്ങിയാല്‍ ആവശ്യത്തിന് ജോലിക്കാരെ വിദേശത്തു നിന്ന് യുകെയില്‍ എത്തിക്കാം. ബിസിനസുകാര്‍ക്ക് ആവശ്യ പ്രകാരം വിസ കിട്ടും. സാംസ്‌കാരിക പരിപാടികള്‍ക്കായി അതിഥികളെ കൊണ്ടു വരാം. എഡിന്‍ബര്‍ദഗില്‍ ഒരു കലാപരിപാടി സംഘടിപ്പിക്കാനായി എത്ര പേരെ വേണമെങ്കിലും എത്തിക്കാം. കാര്യങ്ങളുടെ ഗതി കച്ചവടക്കാരുടെ കയ്യിലേക്ക് മാറുകയാണെന്ന് ബിബിസി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ വിലയിരുത്തുന്നു. അതേസമയം, നിയമപ്രകാരമുള്ള നടപടികളിലെ വീഴ്ചയെന്നും ഈ നടപടികള്‍ വിലയിരുത്തപ്പെട്ടു.
യുകെ സര്‍ക്കാര്‍ ബോണ്ടില്‍ രണ്ടു മില്യണ്‍ പൗണ്ട് നിക്ഷേപം നടത്തുന്നവര്‍ക്കും ബ്രിട്ടനില്‍ വ്യവസായം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കും എളുപ്പത്തില്‍ വിസ ലഭിക്കും. വ്യവസായികള്‍ക്ക് ദീര്‍ഘകാല അടിസ്ഥാനത്തില്‍ വിസ ലഭിക്കുമ്പോള്‍ സാംസ്‌കാരിക സന്ദര്‍ശകര്‍, റോക്ക് സ്റ്റാഴ്‌സ് എന്നിവര്‍ക്ക് കുറഞ്ഞ കാലയളവിനുള്ളില്‍ എളുപ്പത്തില്‍ വിസ ലഭിക്കും. അതേസമയം, നൈപുണ്യമുള്ളവര്‍ക്ക് കഴിവ് മാത്രമായിരിക്കില്ല, അല്‍പ്പം ഭാഗ്യം കൂടി വേണ്ടി വരും വിസ ലഭിക്കാന്‍. പ്രതിമാസ ക്വാട്ടയില്‍ കയറി പറ്റാന്‍ ഭാഗ്യം അത്യന്താപേക്ഷിതമാണെന്ന് സാരം. സ്ഥിരം റസിഡന്‍സിക്ക് അപേക്ഷിക്കുന്നവരെ കാത്തിരിക്കുന്നത് 86 പേജുള്ള ഫോമാണ്. ഇത് പൂരിപ്പിക്കല്‍ തന്നെ ഒരു കടമ്പയാണ്. യൂറോപ്പിന് പുറത്ത് നിന്ന് ഒരാളെ ജോലിക്ക് എടുക്കേണ്ട സാഹചര്യം വന്നാല്‍ നാട്ടില്‍ ഈ ജോലിക്ക് ആളെ കിട്ടാനില്ലെന്ന് കമ്പനികള്‍ തെളിയിക്കേണ്ടതായി വരും. അതായത് ആ തസ്തികയിലേക്ക് പരസ്യം നല്‍കി 28 ദിവസം കഴിഞ്ഞെങ്കില്‍ മാത്രമേ പുറമേ നിന്ന് ആളെ എടുക്കാന്‍ സാധിക്കൂ. ഇനി പേപ്പര്‍ ജോലികള്‍ കൃത്യമായി നടത്തിയില്ലെങ്കില്‍ വീണ്ടും ഒന്നില്‍ തുടങ്ങേണ്ടതായി വരും. ഇനി ചെലവുകളുടെ കാര്യം നോക്കാം. ഒരാള്‍ക്ക് ഹെല്‍ത്ത് സര്‍ചാര്‍ജ് ഇനത്തില്‍ പ്രതിവര്‍ഷം 200 പൗണ്ട് നല്‍കണം. പങ്കാളിയും മൂന്നു കുട്ടികളുമുണ്ടെങ്കില്‍ പ്രതിവര്‍ഷം ഇത് 1000 പൗണ്ടാണ്. ഇതോടൊപ്പം സമ്പാദിക്കുന്നതിന് നികുതി വേറെ നല്‍കണം. ഇതുകൂടാതെ ഇമിഗ്രേഷന്‍ സ്‌കില്‍ ചാര്‍ജ് ഇനത്തില്‍ 1000 പൗണ്ടും നല്‍കണം. ചില ജോലികള്‍ക്ക് വളരെ പെട്ടെന്ന് വിസ ലഭിക്കും. ഇതില്‍ പ്രധാനപ്പെട്ടതാണ് ആരോഗ്യമേഖല. ഈ മേഖലയിലേക്ക് ആവശ്യത്തിന് ജോലിക്കാരെ കിട്ടാത്തതിനാല്‍ നടപടികള്‍ ലളിതവും വേഗത്തിലുമാകും. നഴ്‌സസ്, പാരാമെഡിക്കല്‍സ് എന്നിവരെ ഇപ്പോഴും ആവശ്യത്തിന് ലഭിക്കുന്നില്ല എന്നതാണ് കാരണം. ന്യൂക്ലിയര്‍ വ്യവസായത്തില്‍ മാനെജിങ് ഡയറക്റ്റര്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് മേഖലയില്‍ എന്‍ജിനീയര്‍, കംപ്യൂട്ടര്‍ അനിമേഷന്‍, സയന്‍സ്, മന്‍ഡരിന്‍ അധ്യാപകര്‍, സോഷ്യല്‍ വര്‍ക്കര്‍, ബാലെ ഡാന്‍സുകാര്‍, ഷെഫുമാര്‍, ഓര്‍ക്കസ്ട്ര എന്നിവര്‍ക്കും വളരെ വേഗത്തില്‍ വിസ ലഭിക്കും. ഈ സാഹചര്യത്തിലാണ് ബ്രക്‌സിറ്റിന് ശേഷം യുകെയിലെ ജോലി പലര്‍ക്കും ഒരു സ്വപ്‌നമായി അവശേഷിക്കുമെന്ന് ഉറപ്പാണ്.
 
Other News in this category

 
 




 
Close Window