Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
 
 
ആരോഗ്യം
  Add your Comment comment
ബോര്‍ഡില്‍ എഴുതിയിട്ടുള്ളത് ആയുര്‍വേദ വെല്‍നസ് സെന്റര്‍: തിരുമ്മി അനാശാസ്യം നടത്തുന്ന നാലു മലയാളികള്‍ അറസ്റ്റില്‍
Reporter
പൊള്ളാച്ചി മഹാലിംഗപുരത്ത് മസാജ് സെന്ററിന്റെ മറവില്‍ അനാശാസ്യ പ്രവര്‍ത്തനം നടത്തിയ നാല് മലയാളികളെ അറസ്റ്റ് ചെയ്തു. എല്‍.ഐ.ജി. കോളനിയില്‍ ആയുര്‍വേദ വെല്‍നസ് സെന്റര്‍ എന്ന പേരില്‍ മസാജ് സെന്റര്‍ നടത്തിവരികയായിരുന്നു. അടൂര്‍ സ്വദേശി നവീന്‍ 17,000 രൂപ വാടകയ്ക്ക് കെട്ടിടമെടുത്താണ് കേന്ദ്രം നടത്തിയിരുന്നത്.

കഴിഞ്ഞ മാര്‍ച്ചിലാണ് കേന്ദ്രം തുടങ്ങിയത്. കേന്ദ്ര നടത്തിപ്പുകാരന്‍ നവീന്‍ (33), ആലുവ സ്വദേശി സനു (24), വൈക്കം സ്വദേശി സമ്പത്ത് (25), തൃശ്ശൂര്‍ സ്വദേശി ജിനോസ് (32) എന്നിവരാണ് അറസ്റ്റിലായത്. ബെംഗളൂരു സ്വദേശികളായ രണ്ട് യുവതികളെ അറസ്റ്റ് ചെയ്ത് കോയമ്പത്തൂര്‍ റീഹാബിലിറ്റേഷന്‍ സെന്ററിലേക്കയച്ചു.

രഹസ്യവിവരം ലഭിച്ചതനുസരിച്ച് ഡി.എസ്.പി. കൃഷ്ണമൂര്‍ത്തിയുടെ ഉത്തരവനുസരിച്ച് മഹാലിംഗപുരം പോലീസ് കേന്ദ്രത്തില്‍ റെയ്ഡ് നടത്തുകയായിരുന്നു. കേരള, തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നാണ് ഇവര്‍ യുവതികളെ കൊണ്ടുവരുന്നതെന്ന് പോലീസ് പറഞ്ഞു.
 
Other News in this category

 
 




 
Close Window