|
ചര്‍മ്മം സുന്ദരമാക്കാന്‍ നാം പടിച്ചപണി പതിനെട്ടും നോക്കാറുണ്ട്. സൗന്ദര്യം കാത്തുസൂക്ഷിക്കാന്‍ എത്ര രൂപ വേണമെങ്കിലും മുടക്കാന്‍ തയ്യാറാണ്. എന്നാല്‍ വിപണിയിലെ പല ഉല്‍പ്പന്നങ്ങളും വിപരീത ഫലം ഉണ്ടാക്കും.
എണ്ണമയമുള്ള ചര്‍മ്മം ആരും ഇഷ്ടപ്പെടുന്നില്ല. ഇത് എപ്പോഴും പ്രശ്‌നക്കാരനാണ്. സൗന്ദര്യ സംരക്ഷണത്തില്‍ എണ്ണമയമുള്ള ചര്‍മ്മം ഒരു വില്ലനാണ്. എത്ര മുഖം മിനുക്കാന്‍ മേയ്ക്കപ്പിട്ടാലും അതൊന്നും മുഖത്ത് നില്‍ക്കില്ല. ഈ സൗന്ദര്യ പ്രശ്‌നം പരിഹരിക്കാന്‍ ചില വഴികളുണ്ട്.
എണ്ണമയമുള്ള ചര്‍മ്മം പരിഹരിക്കാന്‍ ഒന്നാമതായി ചെയ്യേണ്ടത് നല്ല ഫെയ്‌സ്‌വാഷ് ഉപയോഗിച്ച് കഴുകുക. ഇത് എണ്ണമയമുള്ള ചര്‍മ്മത്തെ ചെറുക്കാന്‍ സഹായിക്കും. ഒന്നില്‍ കൂടുതല്‍ തവണ മുഖം കഴുകുന്നത് നല്ലതാണ്. രാവിലെ എഴുന്നേറ്റ ഉടനെയും രാത്രി ഉറങ്ങാന്‍ പോകുന്നതിന് മുമ്പും മുഖം കഴുകുന്നത് അധിക ഓയില്‍ ഉല്പാദനം തടയുന്നു. മുഖം കഴുകിയതിന് ശേഷം മൃദുവായ ബ്ലോട്ടിങ് പേപ്പറുകൊണ്ട് മുഖത്തെ ഓയില്‍ ഒപ്പിയെടുക്കുക.
മിസെല്ലര്‍ ലായനി ശുദ്ധ ജലത്തില്‍ ചേര്‍ത്ത് മുഖം കഴുകുന്നത് മുഖത്ത് മൃദുത്വം വര്‍ധിപ്പിക്കാന്‍ കാരണമാകും. മുഖത്തെ മേയ്ക്കപ്പ് ഈ ലായനി ഉപയോഗിച്ച് കളയുന്നത് ഗുണകരമാണ്. മാത്രമല്ല മുഖത്തെ എണ്ണമയം കളയാനും സഹായകരമാകും. |