Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
വ്യാജ രേഖകള്‍ നിര്‍മിക്കുന്ന ഫാക്റ്ററി നടത്തിയ ദമ്പതികള്‍ അറസ്റ്റില്‍
Reporter
ലണ്ടന്‍ : തെക്കു കിഴക്കന്‍ ലണ്ടനില്‍ വ്യാജ പാസ്‌പോര്‍ട്ടും രേഖകളും നിര്‍മിക്കുന്ന ഫാക്റ്ററി നടത്തിയ കേസില്‍ ദമ്പതികള്‍ക്കു ജയില്‍ ശിക്ഷ. അബിയോല ഒലട്ടുന്‍ജി ഒരെലോപ് (34) , ഭാര്യ ഫലഷെയ്ഡ് (28) എന്നിവരാണു ഫാക്റ്ററി നടത്തിയത്. അബിയോലയ്ക്കു മൂന്നു വര്‍ഷവും ഭാര്യക്കു ഒരു വര്‍ഷവുമാണു തടവ് ശിക്ഷ.

140 മണിക്കൂര്‍ ഇവര്‍ സാമൂഹ്യ പ്രവര്‍ത്തനം ചെയ്യണമെന്നും കോടതി ഉത്തരവിട്ടു. ക്രോയ്‌ഡോണ്‍ ക്രൗണ്‍ കോടതിയാണു ശിക്ഷ വിധിച്ചത്. 2010 സെപ്റ്റംബര്‍ ഒമ്പതിനു ലവിഷാമിലെ ക്ലാക്ടണ്‍ പാത്തില്‍ നിന്ന് ഇവരെ അറസ്റ്റ് ചെയ്തത്. ഘാന , നൈജിരിയ , ഐറിഷ് , ചെക്ക് , ബ്രിട്ടണ്‍ എന്നിവിടങ്ങളിലെ അമ്പതോളം വ്യാജ പാസ്‌പോര്‍ട്ടുകളും പിടിച്ചെടുത്തു.

ജര്‍മന്‍ , ഡച്ച് , ഫ്രാന്‍സ് തുടങ്ങി 20 രാജ്യങ്ങളിലെ വ്യാജ ഐഡി കാര്‍ഡുകള്‍ , 40 ആഭ്യന്തര , സര്‍ക്കാര്‍ റബ്ബര്‍ വിസ സ്റ്റാംപുകള്‍ , ഇന്‍ക് പാഡുകള്‍ , കട്ടിങ് ബോഡുകള്‍ , 30 ജനന - വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയും പിടിച്ചെടുത്തു. വ്യാജ രേഖകള്‍ ആവശ്യപ്പെട്ടുള്ളവരുടെ പേരുകളും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകളും കണ്ടെത്തി. വ്യാജരേഖചമയ്ക്കല്‍ , തട്ടിപ്പ് എന്നിവയാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ .
 
Other News in this category

 
 




 
Close Window