Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
 
 
ആരോഗ്യം
  Add your Comment comment
തെെറോയ്ഡിനകത്തെ പ്രശ്‌നങ്ങള്‍ കൊണ്ടല്ലാതെയും തൈറോയ്ഡ് രോഗങ്ങള്‍ വരാം
Reporter
തൈറോയ്ഡ് ഹോര്‍മോണിന്റെ അളവ് കുറഞ്ഞാലും കൂടിയാലും ശരീരത്തെ വലിയ തോതിലാണ് ബാധിക്കുന്നത്. തൈറോയ്ഡിന്റെ പ്രാധാന്യത്തെ സംബന്ധിച്ച് ഇന്‍ഫോ ക്ലിനിക്ക് ഫെയ്‌സ്ബുക്ക് പേജില്‍ ഡോ. ടി എം ജമാല്‍ എഴുതിയ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘ഇയാളുടെ സ്വഭാവത്തിന് ഈയിടെ ആയി വല്ലാത്ത മാറ്റം. ആകെ കൂടി ഒരു വെപ്രാളം.. ഒരു സ്ഥലത്തു അടങ്ങി ഇരിക്കില്ല. ഉറക്കം തീരെ ഇല്ല.. എല്ലാരേയും എപ്പോഴും തുറിച്ചു നോക്കുന്നു…തടി മെലിഞ്ഞു പരവശമായി… തീറ്റ കുറവൊന്നും ഇല്ല താനും..’

ഇങ്ങനെ വെപ്രാളവും തുറിച്ചു നോക്കലും കാരണം ഒരു മാനസികരോഗ ഡോക്ടറെ അടുത്തിടെ കാണിച്ചു. ഡോക്ടര്‍ മരുന്നു തന്നെങ്കിലും അസുഖത്തിന് മാറ്റമില്ല ‘

ഭര്‍ത്താവുമായി ഒ പിയില്‍ വന്ന ഒരു സ്ത്രീ പറഞ്ഞ കാര്യങ്ങളാണ് മുകളില്‍ പറഞ്ഞത്.

എന്റെ മുന്നില്‍ ഇരിക്കുന്ന അയാളുടെ മുഖത്തേക്ക് ഞാനും ഒന്നു സൂക്ഷിച്ചു നോക്കി. മുഖത്തു നിറയെ വിയര്‍പ്പു കണങ്ങള്‍. ശരിയാണ്, കണ്ണുകള്‍ കുറച്ചു പുറത്തേക്കു തള്ളി വന്നിട്ടുണ്ട്.. കണ്ണിലേക്കു നോക്കിയാല്‍ തുറിച്ചു നോക്കുന്ന പോലെയുണ്ട്. മേശപ്പുറത്തു അലക്ഷ്യമായി വച്ച അയാളുടെ കൈകള്‍ ചെറുതായി വിറയ്ക്കുന്നുണ്ട്. ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം വളരെ വ്യക്തമായ ഉത്തരം തരുന്നുണ്ടായിരുന്നു അയാള്‍.. മാനസികമായി ഒരു കുഴപ്പം ഉള്ളതായി തോന്നിയേ ഇല്ല .

ചില അസുഖങ്ങള്‍ അങ്ങനെയാണ്.. രോഗി റൂമിലേക്ക് കടന്നു വരുമ്പോള്‍ തന്നെ മനസിലാവും.. രോഗിയെ തൊട്ടു നോക്കേണ്ട കാര്യം പോലും ഇല്ല.. അകലെ നിന്നു നോക്കി മനസിലാക്കാവുന്ന ചുരുക്കം ചില രോഗങ്ങളില്‍ ഒന്നുമായാണ് അയാള്‍ എന്റെ മുന്നില്‍ ഇരിക്കുന്നത്..

‘നമുക്ക് തൈറോയ്ഡ് ഒന്നു പരിശോധിക്കണം . അയാളുടെ കഴുത്തില്‍ വളരെ ശ്രദ്ധയോടെ നോക്കിയാല്‍ മാത്രം കാണാന്‍ പാകത്തിലുള്ള തൈറോയ്ഡ് മുഴയിലേക്കു കണ്ണു പായിച്ചു കൊണ്ടു ഞാന്‍ പറഞ്ഞു..

പ്രതീക്ഷിച്ച പോലെ തന്നെ രക്തത്തില്‍ തൈറോയ്ഡ് ഹോര്‍മോണിന്റെ അളവ് വളരെ കൂടുതല്‍.. Hyperthyroidism എന്ന അസുഖമാണ് ..ചികിത്സ തുടങ്ങി ഒരു മാസം കഴിഞ്ഞു അയാളെ വീണ്ടും കണ്ടപ്പോള്‍ അത്ഭുതകരമായ മാറ്റം.. നേരത്തെ ഉണ്ടായിരുന്ന അസ്വസ്ഥതയും ഉറക്കക്കുറവും തുറിച്ചു നോട്ടവും ഇല്ലാതായി. കൈ വിറയല്‍ പൂര്‍ണമായും മാറി. നഷ്ടപ്പെട്ട തടി വീണ്ടും കൂടാന്‍ തുടങ്ങി ..

തൈറോയ്ഡ് എന്താണെന്ന് അറിയാത്തവര്‍ ചുരുക്കമായിരിക്കും. തൈറോയ്ഡ് അസുഖങ്ങള്‍ പല തരത്തിലുണ്ട്. എന്നാല്‍ തൈറോയ്ഡ് പ്രവര്‍ത്തനം കുറഞ്ഞു പോവുന്ന Hypothyroidism എന്ന അസുഖമാണ് പൊതുജനങ്ങള്‍ക്ക് കൂടുതല്‍ പരിചയം. തൈറോയ്ഡ് രോഗം എന്നാല്‍ Hypothyroidism മാത്രമാണെന്ന് പോലും പലരും ധരിച്ചു വച്ചിരിക്കുന്നു. അതുകൊണ്ടാണ് ഡോക്ടര്‍മാരുടെ അടുത്തു ചെല്ലുമ്പോള്‍ തൈറോയ്ഡിന്റെ ഗുളിക കഴിക്കുന്ന ആളാണ് എന്നതില്‍ കവിഞ്ഞു കൂടുതല്‍ ഒന്നും പറയാന്‍ അറിയാതെ വരുന്നത്..

കഴുത്തിനു മുന്‍വശത്ത് പൂമ്പാറ്റയുടെ ആകൃതിയില്‍ കാണുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. തൈറോയ്ഡ് ഹോര്‍മോണുകളുടെ അളവ് കുറഞ്ഞാലും കൂടിയാലും ശരീരത്തില്‍ അടിമുടി പ്രശ്‌നങ്ങളാണ്.. അത്രയും പ്രാധാന്യമുണ്ട് തൈറോയ്ഡിന്. എന്നാല്‍ തൈറോയ്ഡ് ഗ്രന്ഥി സ്വമേധയാ ആണോ ഈ ജോലികള്‍ എല്ലാം ചെയ്യുന്നത്? ഒരിക്കലുമല്ല.. മുകളില്‍ ഇരുന്നു ഒരാള്‍ എല്ലാം കാണുകയും നിയന്ത്രിക്കുകയും ചെയ്യുന്നുണ്ട്.. അയാളാണ് തലയില്‍ സ്ഥിതിചെയ്യുന്ന ഇത്തിരിക്കുഞ്ഞന്‍ പിറ്റിയൂട്ടറി ഗ്രന്ഥി. ഈ ഗ്രന്ഥിയില്‍ നിന്നും വരുന്ന TSH എന്ന ഹോര്‍മോണ് നല്‍കുന്ന പ്രോത്സാഹനത്തിന്റെ ബലത്തിലാണ് തൈറോയ്ഡ് ഗ്രന്ഥി പ്രവര്‍ത്തിക്കുന്നത്. പിറ്റിയൂട്ടറി ഗ്രന്ഥിയാവട്ടെ hypothalamus എന്ന മറ്റൊരു ഗ്രന്ഥിയുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്..

പറഞ്ഞു വരുന്നത്, തൈറോയ്ഡിനകത്തെ പ്രശ്‌നങ്ങള്‍ കൊണ്ടല്ലാതെയും തൈറോയ്ഡ് രോഗങ്ങള്‍ വരാം എന്നതാണ്. മുകളില്‍ നിന്ന് ലഭിക്കുന്ന പ്രോത്സാഹനത്തിന്റെ അളവ് കൂടുകയോ കുറയുകയോ ചെയ്താലും ആ വ്യത്യാസം തൈറോയ്ഡിന്റെ പ്രവര്‍ത്തനത്തില്‍ കാണാന്‍ കഴിയും
 
Other News in this category

 
 




 
Close Window