Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 04th Oct 2026
 
 
ആരോഗ്യം
  Add your Comment comment
ഭക്തിസാന്ദ്രമായി കത്തിച്ചു വയ്ക്കുന്ന ചന്ദനത്തിരി പുറപ്പെടുവിക്കുന്ന പുക ആരോഗ്യത്തിന് ഹാനികരം
Reporter
അഗര്‍ബത്തികള്‍ ഉപയോഗിക്കുന്നതിലൂടെ ഭക്തിസാന്ദ്രമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടുമെന്നും ഐശ്വര്യം വരുമെന്നുമാണ് പൊതുവിലുള്ള ധാരണയെങ്കിലും ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത് അഗര്‍ബത്തികളില്‍നിന്നുള്ള പുക വിഷമയമാണെന്നാണ്. വീട്ടിനുള്ളിലെ ദുര്‍ഗന്ധം കളയാനായി അഗര്‍ബത്തികള്‍ കത്തിച്ചുവെയ്ക്കുന്നവരുമുണ്ട്. അടച്ചുപൂട്ടിയ മുറിയില്‍ അഗര്‍ബതി കത്തിച്ചുവെയ്ക്കുകയും പുക തങ്ങി നില്‍ക്കുകയും ചെയ്താല്‍ അത് ലങ് ക്യാന്‍സറിന് വരെ വഴിവെയ്ക്കുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

2015ല്‍ എഴുതപ്പെട്ട ഒരു ശാസ്ത്ര പ്രബന്ധത്തിന്റെ അടിസ്ഥാനത്തില്‍ വായു മലിനീകരണത്തിന് എതിരെ ക്യാംപെയ്ന്‍ നടത്തുന്ന 3 മിനിറ്റ് ലൈഫ് എന്ന ഫെയ്‌സ്ബുക്ക് പേജാണ് അഗര്‍ബത്തികള്‍ വിഷപ്പുക പുറപ്പെടുവിക്കുന്നുവെന്നകാര്യം ഷെയര്‍ ചെയ്തത്.

അഗര്‍ബത്തികളില്‍നിന്നുള്ള പുകയിലെ എമിഷന്‍ ശ്വാസകോശത്തില്‍ കടന്നു കൂടുകയും ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. അടച്ചു പൂട്ടിയിട്ടിരിക്കുന്ന വീടിനുള്ളില്‍ അഗര്‍ബത്തി കത്തിച്ചു വെയ്ക്കുമ്പോള്‍ അത് എയര്‍ ക്വാളിറ്റി ഇന്‍ഡെക്‌സിനെ പ്രതികൂലമായി ബാധിക്കുന്നു. ഇതിനര്‍ത്ഥം അഗര്‍ബത്തികളും ചന്ദനത്തിരികളും കത്തിക്കരുത് എന്നല്ല. വായു സഞ്ചാരമുള്ള ജനാലകള്‍ തുറന്നിട്ട സ്ഥലങ്ങളില്‍ ഇവ കത്തിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടാകുന്നില്ല. വായു സഞ്ചാരമില്ലാത്ത സ്ഥലങ്ങളില്‍ ഇവ കത്തിക്കുമ്പോഴാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്.


പുകവലിക്കരുതെന്ന് മാത്രമല്ല ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത് പുകവലിക്കുന്നവരുടെ അടുത്ത് നില്‍ക്കരുതെന്നും പറയുന്നുണ്ട്. പാസീവ് സ്‌മോക്കിങ് പോലും അപകടകരമാണെന്നതിനാലാണിത്. അഗര്‍ബത്തികളില്‍നിന്ന് വരുന്ന പുക പുകവലിക്കുമ്പോള്‍ പുറത്തേക്ക് വരുന്ന പുകയുടെ അത്ര അപകടകാരിയാണ്. ചാര്‍ക്കോള്‍ കൊണ്ടാണ് അഗര്‍ബത്തികള്‍ ഉണ്ടാക്കുന്നത്. ഇത് കത്തുമ്പോള്‍ പുറത്തുവരുന്നത് അപകടകാരികളായ വോളറ്റൈല്‍ ഓര്‍ഗാനിക് കോംപൗണ്ട് പര്‍ട്ടിക്കുലേറ്റ് മാറ്ററും സള്‍ഫര്‍ ഡയോക്‌സൈഡ്, ഫോര്‍മാള്‍ഡിഹൈഡ്, കാര്‍ബണ്‍ മോണോക്‌സൈഡ്, നൈട്രജന്‍ ഓക്‌സൈഡ്‌സ് പോലുള്ള വാതകങ്ങളുമാണ്.
 
Other News in this category

 
 




 
Close Window