Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.7588 INR  1 EURO=110.2779 INR
ukmalayalampathram.com
Thu 16th Apr 2026
 
 
ആരോഗ്യം
  Add your Comment comment
ഡോക്ടറുടെ നിര്‍ദേശം ഇല്ലാതെ പാല്‍, പാല്‍ ഉത്പന്നങ്ങള്‍ കൊടുക്കുമ്പോഴാണ് കുഞ്ഞുങ്ങളുടെ കണ്ണുകള്‍ വീര്‍ക്കുന്നത്
Reporter
ഒരു ഡോക്ടറുടെ കൃത്യമായ നിര്‍ദ്ദേശത്തിലൂടെ മാത്രമെ കുട്ടിക്ക് പാലോ പാല്‍ ഉല്പന്നങ്ങളോ നല്‍കാന്‍ പാടുള്ളൂ . ആദ്യം നിങ്ങള്‍ അറിയേണ്ടത് നിങ്ങളുടെ കുഞ്ഞിന് പാല്‍ അലര്‍ജിയാണോ എന്നാണ്. പാല്‍ കുടിച്ച് മണിക്കൂറുകള്‍ കഴിയുമ്പോള്‍ ചില ലക്ഷണങ്ങള്‍ കാണപ്പെടും. ഈ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ വിചാരിക്കുക നിങ്ങളുടെ കുഞ്ഞിന് പാല്‍ അലര്‍ജിയാണെന്ന കാര്യം.

പാല്‍ കുടിച്ച് കഴിഞ്ഞ് മണിക്കൂറുകള്‍ കഴിയുമ്പോള്‍ ശരീരത്തില്‍ ചുവന്ന അല്ലെങ്കില്‍ ചെറിയ പാടുകള്‍ കാണപ്പെടും. കുഞ്ഞുങ്ങളില്‍ നല്ല പോലെ ചൊറിച്ചിലും അനുഭവപ്പെടും. കുഞ്ഞിന്റെ കവിള്‍, ചുണ്ട്, കണ്‍പോളകള്‍ എന്നിവ വീര്‍ക്കും. പാല്‍ കുടിച്ച് മണിക്കൂറുകള്‍ കഴിയുമ്പോള്‍ ശ്വാസമുട്ടലുണ്ടാകാം. കുഞ്ഞുങ്ങളില്‍ കടുത്ത വയറ് വേദന അനുഭവപ്പെടും. നിരന്തരമായി ഛര്‍ദ്ദി ഉണ്ടാകും. പാല്‍ കുടിച്ച് കുറെ കഴിയുമ്പോള്‍ കുഞ്ഞിന് വയറിളക്കം ഉണ്ടാകാം.
 
Other News in this category

 
 




 
Close Window