Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=110.6807 INR
ukmalayalampathram.com
Thu 16th Jul 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
വ്യാജരേഖ ഉപയോഗിച്ച് സ്‌കൂളില്‍ പഠിച്ച തട്ടിപ്പുകാരന് ശിക്ഷ
Reporter
ലണ്ടന്‍ : രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കുത്തിപ്പരിക്കേല്‍പ്പിച്ച അനധികൃത കുടിയേറ്റക്കാരന് നാല് വര്‍ഷത്തെ ശിക്ഷ. ക്രൗണ്‍ കോടതിയാണു ശിക്ഷിച്ചത്. ഇതിനു ശേഷം ഇയാളെ ബംഗ്ലാദേശിലേക്കു നാടുകടത്തുമെന്നാണു റിപ്പോര്‍ട്ട്. രണ്ടു യുവാക്കളെ പൊട്ടിയ കുപ്പി ഉപയോഗിച്ചു കുത്തിയ കേസില്‍ അറസ്റ്റിലായ നിമറ്റ് മിയ (19) ആണ് തട്ടിപ്പ് നടത്തിയത്.

അനധികൃത താമസക്കാരനായ യുവാവ് സ്‌കൂളില്‍ നാലു വയസ് കുറച്ചു കാണിച്ചാണു പഠിച്ചിരുന്നത്. ഇതിനായി ഇയാള്‍ വ്യാജ രേഖകള്‍ ചമച്ചു. വാക്കു തര്‍ക്കത്തെത്തുടര്‍ന്നാണു ടോര്‍കീയിലെ നൈറ്റ് ക്ലബില്‍ വച്ചു യുവാക്കളെ ഇയാള്‍ കുത്തിപ്പരുക്കേല്‍പ്പിച്ചത്. ഷബീര്‍ അഹമ്മദ് എന്നാണ് ഇയാള്‍ സ്‌കൂളില്‍ അറിയപ്പെട്ടിരുന്നത്. ബംഗ്ലാദേശ് സ്വദേശിയാണു മിയ.

കൗമാരക്കാരികളോടുള്ള ഇഷ്ടമാണു പ്രധാനമായും ഇയാളെ പ്രായം കുറച്ചു കാണിക്കാന്‍ പ്രേരിപ്പിച്ചത് സ്‌കൂളില്‍ ഒരു പെണ്‍കുട്ടിയുമായി ഇയാള്‍ അടുപ്പത്തിലായിരുന്നു. എന്നാല്‍ ഒരു മാസം മുന്‍പു ഇവര്‍ പിരിഞ്ഞു. ഒരു വിദ്യാര്‍ത്ഥിയുടെ ഇടതു കണ്ണിനും, മറ്റൊരു പയ്യന്റെ തൊണ്ടയ്ക്കുമാണു കുത്തേറ്റത്. 2004 മുതല്‍ ഇയാള്‍ മാതാപിതാക്കള്‍ക്കൊപ്പം ബ്രിട്ടണില്‍ താമസമാണ്. രണ്ടു വര്‍ഷത്തിനുള്ളില്‍ രണ്ടു സ്‌കൂളില്‍ ഇയാള്‍ വ്യാജ ഹോം ഓഫിസ് രേഖ ഉപയോഗിച്ചു ചേര്‍ന്നിരുന്നു.
 
Other News in this category

 
 




 
Close Window