Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.5941 INR  1 EURO=107.0205 INR
ukmalayalampathram.com
Mon 06th Apr 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ഗള്‍ഫില്‍ ജോലി ചെയ്യുന്ന മലയാളി നഴ്‌സുമാര്‍ക്ക് യുകെയിലേക്ക് ക്ഷണം: റിക്രൂട്‌മെന്റിന് ഏജന്‍സിയെ ചുമതലപ്പെടുത്തി
Reporter
ഗള്‍ഫില്‍ ജോലി ചെയ്യുന്ന മലയാളി നഴ്‌സുമാര്‍ക്ക് സുവര്‍ണാവസരം. യുകെയില്‍ നിങ്ങളെ കാത്തിരിക്കുന്നത് വിശാലമായ ലോകം. എന്‍എച്ച്എസിലെ ഒഴിവുകള്‍ നികത്താല്‍ ഗള്‍ഫില്‍ നിന്ന് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാന്‍ യുകെ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന്റെ ഗുണം ഏറ്റവുമധികം ലഭിക്കുന്നത് മലയാളി നഴ്‌സുമാര്‍ക്കാണ്. യുകെയില്‍ പ്രവര്‍ത്തിക്കുന്ന ഒ എന്‍ ടി ഗ്ലോബലെന്ന റിക്രൂട്ട്മെന്റ് ഏജന്‍സിക്കാണ് എന്‍ എച്ച് എസ് കരാര്‍ നല്‍കിയിരിക്കുന്നത്. നഴ്സിങ്ങില്‍ അനൂഭവ പരിചയമുള്ള ഇംഗ്ലീഷ് സംസാരിക്കുന്ന നഴ്സുമാരെ ലഭിക്കുമെന്നതിനാലാണ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. നഴ്സിങ്ങ് പാസായി ഏറ്റവും കുറഞ്ഞത് ഒരു വര്‍ഷത്തെ അനൂഭവ പരിചയവും ഇംഗ്ലീഷ് യോഗ്യതാ പരീക്ഷയും പാസാകണം. ഇംഗ്ലീഷ് ടെസ്റ്റ് പരീക്ഷക്കായി തയ്യാറെടുക്കുന്ന നഴ്സുമാര്‍ക്കൂം ഇന്റര്‍വ്യുവില്‍ പങ്കെടുക്കാം.

ഇന്റര്‍വ്യു പാസാകുന്ന നഴ്സുമാര്‍ക്ക് എന്‍എച്ച്എസ് തന്നെ ഇംഗ്ലീഷ് ടെസ്റ്റിനുള്ള പണം മുടക്കൂം. അതുകൊണ്ടുതന്നെ ഐഇഎല്‍ടി എസിനോ ഒഇറ്റി പരീക്ഷക്കോ തയ്യാറെടുക്കുന്ന നഴ്സുമാര്‍ക്കൂം ഈ അവസരം വിനയോഗിക്കാം. കഴിഞ്ഞ തവണ നടന്ന ഇന്റര്‍വ്യുവില്‍ നിരവധി നഴ്സുമാരെ ഇപ്രകാരം റിക്രൂട്ട് ചെയ്തിരുന്നൂ. ഇന്റര്‍വ്യു പാസായിക്കഴിഞ്ഞ് ആറൂമാസം മുതല്‍ എട്ട് മാസത്തിനകം ഇംഗ്ലീഷ് ടെസ്റ്റ് പാസായാല്‍ മതിയാകൂം. അതിനാല്‍ ഇംഗ്ലീഷ്പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന നഴ്സുമാര്‍ക്ക് ഒന്നില്‍ കൂടുതല്‍ തവണ പരീക്ഷ എഴുതുവാനുള്ള സമയവും നല്‍കുന്നതുകൊണ്ടാണ് എട്ട് മാസം വരെ സമയം അനൂവദിക്കുന്നത്.

റിക്രൂട്ട്മെന്റ് പൂര്‍ണ്ണമായും സൗജന്യമായാണ് എന്‍എച്ച്എസ് നടത്തുന്നത്. നഴ്സുമാര്‍ക്കുള്ള വിമാന ടിക്കറ്റ് മുതല്‍ മറ്റ് യോഗ്യതാ പരീക്ഷക്കുള്ള ഫീസുവരെ എന്‍എച്ച്എസ് നല്‍കും. കൂടാതെ ചില എന്‍എച്ച് ട്രസ്റ്റുകള്‍ മുന്‍കൂറായും ഒരു മാസത്തെ ശമ്പളം നല്‍കാറുണ്ട്. ഇന്റര്‍വ്യൂവും ഇംഗ്ലീഷ് പരീക്ഷയും പാസായാല്‍ ആറുമാസം മുതല്‍ എട്ട് മാസത്തിനകം യുകെയില്‍ എത്താം. ഈ സമയത്താണ് യുകെയിലെ നേഴ്സിങ്ങ് ആന്റ് മിഡൈ്വഫറി കൗണ്‍സില്‍ റെജിസ്റ്റ്രേഷനൂള്ള അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഇതിനൂള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഇന്റര്‍വ്യു പാസാകുന്ന നഴ്സുമാര്‍ക്ക് ഒ എന്‍ ടി ഗ്ലോബലില്‍ നിന്ന് ലഭിക്കൂം.

ഇംഗ്ലീഷ് യോഗ്യത നേടിക്കഴിഞ്ഞാല്‍ എന്‍ എം സിയില്‍ റെജിസ്ട്രേഷനൂള്ള പ്രാരംഭ നടപടികളാണ് ആദ്യം തുടങ്ങുന്നത്. അതിന് ശേഷം കമ്പ്യുട്ടറൈസ്ഡ് ബേസിക് ടെസ്റ്റ് എന്ന പരീക്ഷയ്ക്ക് അപേക്ഷിക്കണം. സിബിറ്റി എന്ന പേരില്‍ അറിയപ്പെടുന്ന ഈ ടെസ്റ്റിനൂള്ള പരിശീലനം ഒ എന്‍ ടി ഗ്ലോബല്‍ ഓണ്‍ലൈന്‍ കോഴ്സുവഴി നിങ്ങള്‍ക്ക് ലഭിക്കൂം. ഈ പരീക്ഷക്ക് ശേഷമാണ് ഫുള്‍ അസസ്സ്മെന്റിനായുള്ള അപേക്ഷ എന്‍ എം സിക്ക് നല്‍കേണ്ടത്.

ഫുള്‍ അസസ്സ്മെന്റിനായി ഏകദേശം രണ്ട് മുതല്‍ മൂന്ന് മാസം വരെ സമയമെടുക്കൂം. തുടര്‍ന്ന് എന്‍ എം സി ഡിസിഷന്‍ ലെറ്റര്‍ നിങ്ങളുടെ പേരില്‍ അയച്ചു നല്‍കൂം. അതിന് ശേഷമണ് നിങ്ങള്‍ക്ക് ജോലി ലഭിച്ച എന്‍എച്ച്എസ് ട്രസ്റ്റ് നിങ്ങള്‍ക്കായുള്ള സ്പോണ്‍സര്‍ഷിപ്പിനായി അപേക്ഷിക്കുക. ഇതിനെ തുടര്‍ന്ന് പ്രീ രജിസ്ട്രേഡ് നഴ്സ് തസ്തികയില്‍ അടിസ്ഥാന ശമ്പളത്തോടുകൂടി നിയമനം ലഭിക്കും. ഈ അവസരത്തിലാണ് OSCE എന്ന പ്രാക്റ്റിക്കല്‍ ടെസ്റ്റിനൂള്ള അവസരം ലഭിക്കുക. മൂന്ന് തവണ ഇത് നേരിടാനൂള്ള അവസരമുണ്ട്. അതിന് ശേഷം നിങ്ങള്‍ക്ക് എന്‍ എം സി പിന്‍ നമ്പര്‍ നല്‍കുകയും 25 ലക്ഷം മുതല്‍ മുപ്പത്തിരണ്ട് ലക്ഷം രൂപവരെ വാര്‍ഷിക ശമ്പളത്തില്‍ സ്ഥിര നിയമനം ലഭിക്കുകയും ചെയ്യും. ഈ അവസരത്തില്‍ നിങ്ങള്‍ക്ക് ഫാമിലി വിസയ്ക്ക് അപേക്ഷിക്കാം കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസവും യൂറോപ്പ്യന്‍ നിലവാരത്തില്‍ കുടുംബമായി ജീവിക്കുവാനൂം സാധിക്കുമെന്നൂള്ളതുകൊണ്ടാണ് യുകയെ നഴ്സുമാര്‍ ക്ക് പ്രിയപ്പെട്ടതാക്കുന്നത്.

അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ പെര്‍മനന്റ് റെസിഡന്‍സിക്കൂം പിന്നീട് പൗരത്വത്തിന്നൂം അപേക്ഷിക്കുവാന്‍ സാധിക്കും.
 
Other News in this category

 
 




 
Close Window