Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.2134 INR
ukmalayalampathram.com
Tue 23rd Jun 2026
 
 
ആരോഗ്യം
  Add your Comment comment
ദമ്പതികള്‍ക്ക് കിടപ്പറയില്‍ അബദ്ധം പറ്റിയോ? എമര്‍ജന്‍സി മോണിംഗ് പില്‍ കഴിച്ചാല്‍ മതി
Reporter
ആര്‍ക്കും അറിയാത്ത മറ്റൊരു ഗര്‍ഭനിരോധന മാര്‍ഗമുണ്ട്. എമര്‍ജന്‍സി മോണിംഗ് പില്‍ എന്നാണ് ഇതിന്റെ പേര്. എമര്‍ജന്‍സി മോണിംഗ് പില്‍ എന്താണെന്ന് പലര്‍ക്കും അറിയില്ല.

എമര്‍ജന്‍സി മോണിംഗ് പില്‍ അപ്രതീക്ഷിത സെക്‌സിലൂടെയുണ്ടാകുന്ന ഗര്‍ഭനിരോധന ഉപാധിയാണെന്നു പറയാം. മോണിംഗ് പില്‍ അപ്രതീക്ഷിത ഗര്‍ഭധാരണം തടയുന്ന ഒന്നാണ്. അതായത് മുന്‍കരുതലുകള്‍ ഇല്ലാതെ സെക്‌സ് സംഭവിച്ചാല്‍ ഗര്‍ഭധാരണം തടയാന്‍ സഹായിക്കുന്ന ഒന്ന്. സെക്‌സിനു ശേഷം കഴിയ്ക്കാവുന്ന ഗുളിക. എന്നാല്‍ ഇതു പരാജയപ്പെടാനുള്ള സാധ്യത ഏതാണ്ടു 80 ശതമാനമാണെന്നു ഡോക്ടര്‍മാര്‍ തന്നെ അഭിപ്രായപ്പെടുന്നു. കൃത്യമായ സമയ ക്രമത്തില്‍ കഴിയ്ക്കണം. അതു കഴിഞ്ഞു കഴിച്ചാല്‍ ഗുണമുണ്ടാകില്ല. ഇതുപോലെ ഇതു കഴിച്ച ശേഷം ഛര്‍ദിച്ചോ മറ്റോ പോയാലും ഗുണമുണ്ടാകില്ല.
സെക്‌സ് ചില സമയങ്ങളില്‍ ദമ്പതികള്‍ക്ക് തിരിച്ചടിയാകാറുണ്ട്. ആര്‍ത്തവം മുടങ്ങുമ്പോഴാകാം ഗര്‍ഭം ധരിച്ചെന്ന വിവരം അവര്‍ അറിയുന്നത്. സേഫ് സെക്‌സ് അഥവാ സുരക്ഷിതമായ സെക്‌സില്‍ ഏര്‍പ്പെടാത്തത് കൊണ്ടാണ് അപ്രതീക്ഷിതമായി ഗര്‍ഭം ധരിക്കുന്നത്. എന്നാല്‍ ഗര്‍ഭനിരോധനത്തിന് ധാരാളം മാര്‍ഗങ്ങള്‍ നിലവിലുണ്ട്. ഗുളികകള്‍, കോപ്പര്‍ ടി, കോണ്ടംസ് തുടങ്ങിയവയാണ് കൂടുതല്‍ പേരും ഉപയോ?ഗിച്ച് വരുന്നത്.

ഗുളികകളാണ് പലരും ഉപയോഗിക്കുന്ന ഗര്‍ഭനിരോധന ഉപാധികള്‍. ഇവയില്‍ ഐ പില്‍ ഉള്‍പ്പെടെയുള്ള ഗുളികകളും ഉള്‍പ്പെടുന്നു. ഹോര്‍മോണുകളാണ് ഇവിടെ ഗര്‍ഭനിരോധന ഉപാധിയായി പ്രവര്‍ത്തിക്കുന്നത്. ഗര്‍ഭം തടയാന്‍ ഹോര്‍മോണ്‍ കുത്തിവയ്പുമുണ്ട്. ഇത് ഒരു തവണയെടുത്താല്‍ മൂന്നു മാസം വരെ ഉപയോഗപ്രദമാണ്.
 
Other News in this category

 
 




 
Close Window