Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 04th Oct 2026
 
 
ആരോഗ്യം
  Add your Comment comment
പന്നി മനുഷ്യ കുഞ്ഞിനെ പ്രസവിക്കുമോ? ആരോഗ്യ വിദഗ്ധരും ആശങ്കയില്‍
Reporter
കേരള - കര്‍ണാടക അതിര്‍ത്തിയില്‍ പന്നി പ്രസവിച്ചത് മനുഷ്യനോട് ഏറെ സാമ്യമുള്ള കുഞ്ഞിനെയെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ ചില ചിത്രങ്ങളും വീഡിയോയും പ്രചരിക്കാന്‍ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളായി. പന്നിക്കൊപ്പം കിടക്കുന്ന കുഞ്ഞ് കാഴ്ചയില്‍ 80 ശതമാനവും മനുഷ്യകുഞ്ഞു പോലെ തന്നെ. ഇത് സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പങ്കുവെയ്‌പ്പെട്ടു. സാധാരണ ബുദ്ധിക്ക് വിശ്വസിക്കാന്‍ പറ്റുന്നതല്ലെങ്കിലും ഏറെ ഷെയര്‍ ചെയ്യപ്പെട്ട ദൃശ്യത്തിനും ചിത്രത്തിനും പിന്നിലെ സത്യം പുറത്തു വന്നിരിക്കുകയാണ്.
പതിവുപോലെ തന്നെ ഇതും സോഷ്യല്‍ മീഡിയയുടെ മാരക തമാശയായിരുന്നു. ഇറ്റാലിയന്‍ കലാകാരനായ ലെറ മഗനാച്ചോയുടെ ഒരു സൃഷ്ടിയാണ് ഈ രൂപം. ഇന്‍സ്റ്റഗ്രാമിലൂടെ ദിവസങ്ങള്‍ക്ക് മുന്‍പ് ലൈറ തന്നെയാണ് ഈ കലാസൃഷ്ടി പുറത്തു വിട്ടത്. ഇത് വില്‍ക്കാനുണ്ടെന്ന് കാണിച്ച് ഫെയ്‌സ്ബുക്കിലും ലൈറ പോസ്റ്റിട്ടിരുന്നു. എന്നാല്‍ ചില വിരുതന്മാര്‍ ഈ ചിത്രമെടുത്ത് ഇന്ത്യയിലെ കേരളകര്‍ണാടക അതിര്‍ത്തിയിലുണ്ടായ യഥാര്‍ത്ഥ സംഭവമാണെന്ന തരത്തില്‍ പ്രചരിപ്പിക്കുകയായിരുന്നു.
കാഴ്ചയില്‍ യഥാര്‍ത്ഥമാണെന്ന് തോന്നുന്ന ഇത് നിര്‍മ്മിച്ചിരിക്കുന്നത് സിലിക്കണ്‍ റബ്ബര്‍ ഉപയോഗിച്ചാണ്. ആദ്യമായല്ല ലൈറയുടെ സൃഷ്ടികള്‍ ഇത്തരത്തില്‍ വ്യാജ വാര്‍ത്തയുമായി പ്രചരിക്കുന്നത്. സമാനമായ രീതിയില്‍ മുന്‍പ് ലൈറയുണ്ടാക്കിയ ഒരു രൂപം അന്യഗ്രഹ ജീവിയെന്ന പേരിലും പ്രചരിച്ചിട്ടുണ്ട്.
 
Other News in this category

 
 




 
Close Window