Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5347 INR  1 EURO=110.205 INR
ukmalayalampathram.com
Mon 21st Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
അഭയാര്‍ഥികള്‍ക്ക് യുകെബിഎയുടെ പൊതുമാപ്പ്
Reporter
ലണ്ടന്‍ : നിരവധി അഭയാര്‍ഥികള്‍ക്ക് യുകെ ബോര്‍ഡര്‍ ഏജന്‍സി രാജ്യത്തു തുടരാന്‍ അനുമതി നല്‍കി. ഇത് പൊതുമാപ്പിനു തുല്യമാണെന്ന് എംപിമാരുടെ സമിതി. യുകെബിഎ ആകെ പരിഗണിച്ച് 403,500 അഭയാര്‍ഥികളുടെ കേസാണ്. ഇതില്‍ ഒമ്പതു ശതമാനം പേരെ മാത്രമാണു രാജ്യത്തു നിന്നു പുറത്താക്കിയത്. 40 ശതമാനം പേരെ തുടരാന്‍ അനുവദിച്ചു.

ആകെ 161,000 അഭയാര്‍ഥികള്‍ക്ക് യുകെയില്‍ തങ്ങാന്‍ ഇതിനകം അനുമതി ലഭിച്ചിരിക്കുന്നത്. ആറിലൊന്നു കേസുകളിലും അഭയാര്‍ഥിക്ക് എന്തു സംഭവിച്ചെന്നു യുകെബിഎയ്ക്ക് അറിയില്ല. ഇത് അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും ഹോം അഫയേഴ്‌സ് കമ്മിറ്റി പറയുന്നു.

എന്നാല്‍ , ഇക്കാര്യത്തില്‍ പൊതു മാപ്പിന്റെ പ്രശ്‌നം ഉണ്ടായിട്ടില്ലെന്നാണ് ഇമിഗ്രേഷന്‍ മന്ത്രി ഡാമിയന്‍ ഗ്രീന്‍ പറയുന്നത്. കെട്ടിക്കിടന്ന 450,000 കേസുകള്‍ തീര്‍പ്പാക്കാന്‍ കഴിഞ്ഞു. 2006ല്‍ മാത്രമാണ് ഇവയുടെ കണക്കെടുക്കാനെങ്കിലും സാധിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജോണ്‍ ഹോം സെക്രട്ടറിയായിരുന്ന കാലത്താണ് ഈ കണക്കെടുപ്പു നടന്നത്. ഈ വേനല്‍ക്കാലത്തിനു മുന്‍പ് എല്ലാം തീര്‍പ്പാക്കാന്‍ അന്നു തീരുമാനിച്ചു. അതിപ്പോള്‍ നടപ്പായിട്ടുണ്ടെന്നും ഗ്രീന്‍ .
 
Other News in this category

 
 




 
Close Window