Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.2793 INR  1 EURO=106.9633 INR
ukmalayalampathram.com
Sat 21st Feb 2026
 
 
ആരോഗ്യം
  Add your Comment comment
കീമോ തെറാപ്പിയെക്കാള്‍ നല്ലത് നാനോ തെറാപ്പിയെന്നു വിദഗ്ധരുടെ അഭിപ്രായം
Reporter
ജീവിത ശൈലിയാണ്​ ഒരു പരിധിവരെ കാൻസർ വരാനുള്ള കാരണമായി വൈദ്യശാസ്​ത്രം പറയുന്നത്​. വ്യക്​തിയുടെ ജീൻ, ജീവിക്കുന്ന പരിസ്​ഥിതി എന്നിവയുമായി ബന്ധപ്പെട്ടാണ്​ കാൻസർ വരാനുള്ള സാധ്യതയെന്നാണ്​ ഗവേഷണങ്ങൾ പറയുന്നത്​. ക്യാന്‍സര്‍ തുടക്കത്തിലെ കണ്ടെത്തിയാല്‍ ചികിത്സിച്ച് മാറ്റാന്‍ കഴിയും. നാനോപാര്‍ട്ടിക്കള്‍ ഉപയോഗിച്ചുകൊണ്ട് ഒരു പുതിയ ക്യാന്‍സര്‍ തറാപ്പി കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍.

കിമോതറാപ്പിയെക്കാള്‍ ഫലപ്രദമായി ഈ നാനോതറാപ്പി ചെയ്യാമെന്നാണ് യുകെ ഈസ്റ്റ് ആംഗ്ലിയ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞര്‍ പറയുന്നത്. സ്താനാര്‍ബുദം, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ വന്നിവര്‍‌ക്കാണ് ഈ ക്യാന്‍സര്‍ തറാപ്പി ചെയ്യുന്നത്. ട്യൂമര്‍‌ വന്ന ഭാഗത്ത് നാനോപാര്‍ട്ടികിള്‍സിലൂടെ നേരിട്ട് മരുന്ന് എത്തിക്കാനും ചികിത്സിക്കാനും കഴിയുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
 
Other News in this category

 
 




 
Close Window