Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
 
 
ആരോഗ്യം
  Add your Comment comment
സാരിഡോണ്‍ ഉണ്ടാക്കുന്ന കമ്പനി സുപ്രീംകോടതിയില്‍ പോയി: തലവേദന മാറാനുള്ള ഗുളികയുടെ നിരോധനം പിന്‍വലിച്ചു
Reporter
തലവേദനയ്ക്ക് ഇന്ത്യയില്‍ വ്യാപകമായി ഉപയോഗിക്കുന്ന മരുന്നായ സാരിഡോണിന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് സുപ്രിം കോടതി നീക്കി. സാരിഡോണിനും രണ്ടു മറ്റു മരുന്നുകള്‍ക്കും ഏര്‍പ്പെടുത്തിയിരുന്ന നിരോധനം നീക്കികൊണ്ട് ഇന്ന് രാവിലെയാണ് സുപ്രിം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. മരുന്ന് കമ്പനികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.

കഴിഞ്ഞ ആഴ്ച ഇത്തരത്തില്‍ പെട്ട 328 മരുന്നുകള്‍ നിരോധിച്ചുകൊണ്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ മരുന്നുകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്നു എന്ന് വ്യക്തമാക്കിയാണ് നിരോധനം കൊണ്ട് വന്നത്. സാരിഡോണ്‍, സ്‌കിന്‍ ക്രീമായ പാന്‍ദേം എന്നിവ നിരോധിച്ച മരുന്നുകളുടെ കൂട്ടത്തില്‍ പെടുന്നു. മനുഷ്യന്റെ ആരോഗ്യത്തിനു ഈ മരുന്നുകള്‍ ദൂഷ്യം ചെയ്യുന്നതായും ഉത്തരവില്‍ പറയുന്നു.

ഇത് മരുന്ന് ബിസിനസ് മേഖലയ്ക്ക് 1600 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയതായി ഇന്ത്യന്‍ ഡ്രഗ്‌സ് മാനുഫാക്റ്ററേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ദീപിനാഥ് റോയ് ചൗധരി പറഞ്ഞു.
ഡ്രഗ് ടെക്‌നിക്കല്‍ അഡ്വൈസറി ബോര്‍ഡിന്റെ ശുപാര്‍ശ അനുസരിച്ചാണ് ആരോഗ്യ മന്ത്രാലയം മരുന്നുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.
 
Other News in this category

 
 




 
Close Window