Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.2348 INR  1 EURO=109.0037 INR
ukmalayalampathram.com
Sat 18th Apr 2026
 
 
ആരോഗ്യം
  Add your Comment comment
അമിത വണ്ണം കുറയ്ക്കാന്‍ ബ്രിട്ടീഷ് ആരോഗ്യ വകുപ്പ് പുതിയ പോംവഴി കണ്ടെത്തി
Reporter
പൊണ്ണത്തടിയും അമിതഭാരവും വര്‍ധിച്ച് വരുന്ന സാമൂഹ്യപ്രശ്നമായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കുറഞ്ഞ കലോറിയുള്ള സൂപ്പുകളും ഷെയ്ക്കുകളും ഡയറ്റ് റീപ്ലേസ്മെന്റ് പ്രോഗ്രാമുകളില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശവുമായി ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണല്‍. ജിപിമാര്‍ നല്‍കുന്ന സ്റ്റാന്‍ഡേര്‍ഡ് ഡയറ്ററി അഡൈ്വസിനനുസരിച്ച് ഭക്ഷണം കഴിക്കുന്നവരേക്കാള്‍ മൂന്നിരട്ടിയിലധികം ഭാരം കുറയ്ക്കാന്‍ ഡയറ്റ് അനുവര്‍ത്തിക്കുന്നവര്‍ക്ക് സാധിക്കുന്നുവെന്നാണ് യൂണിവേഴ്സിറ്റി ഓഫ് ഓക്സ്ഫോര്‍ഡ് ഗവേഷകര്‍ നടത്തിയ ഈ പഠനം എടുത്ത് കാട്ടുന്നത്. ഇത്തരത്തില്‍ കര്‍ക്കശമായ രീതിയില്‍ ഡയറ്റ് അനുവര്‍ത്തിക്കുന്നവര്‍ക്ക് ഹൃദയാഘാതം , ടൈപ്പ് 2 ഡയബറ്റിസ് തുടങ്ങിയവ ഉണ്ടാകുന്നതിനുള്ള സാധ്യത കുറയുന്നുവെന്നും ബിഎംജെ പഠനം എടുത്ത് കാട്ടുന്നു. എന്നാല്‍ നല്ല രീതിയില്‍ ഭക്ഷണരീതിയില്‍ മാറ്റങ്ങള്‍ വരുത്തിയാല്‍ മാത്രമേ ഇത്തരത്തില്‍ അപകടസാധ്യതകളില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കുകയുള്ളുവെന്നും ഗവേഷകര്‍ ഓര്‍മിപ്പിക്കുന്നു. ഭാരം കുറയ്ക്കുകയും അതേ രീതിയില്‍ നിലനിര്‍ത്തുകയും ചെയ്യുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നാണ് സ്റ്റഡി ഓഥറും ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ബിഹേവിയറല്‍ മെഡിസിനിലെ പ്രഫസറുമായ പോള്‍ അവെയാര്‍ഡ് എടുത്ത് കാട്ടുന്നത്.

12 ആഴ്ചകളെങ്കിലും ഇതിനായി യത്നിക്കുകയും കുറച്ച് മാത്രം ഭക്ഷണം കഴിക്കുകയും ചെയ്താല്‍ ഭാരം നല്ല രീതിയില്‍ വേഗം കുറയുമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു. അപകടരമായ രീതിയില്‍ പൊണ്ണത്തടിയുണ്ടായിക്കൊണ്ടിരിക്കുന്നവരെ ലക്ഷ്യമിട്ടാണ് ടോട്ടല്‍ ഡയറ്റ് റീപ്ലേസ്മെന്റ് പ്രോഗ്രാമുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ബോഡി മാക്സ് ഇന്‍ഡെക്സ് 30ല്‍ കൂടുതലുള്ളവര്‍ക്കും ഇത് ഉപകാരപ്രദമാണ്. ജീവിതശൈലിയില്‍ മാറ്റം വരുത്താത്തതിനാല്‍ ഭാരം കുറയ്ക്കാന്‍ ഏറെ ബുദ്ധിമുട്ടനുഭവപ്പെടുന്നവര്‍ക്കാണീ പ്രോഗ്രാമുകള്‍ പ്രയോജനപ്പെടുന്നത്.ഇത്തരം പ്രോഗ്രാമുകള്‍ നിലവില്‍ എന്‍എച്ച്എസില്‍ ലഭ്യമല്ല. മറിച്ച് സ്വകാര്യതലത്തിലാണ് ലഭ്യമാകുന്നത്. പതിവ് കഴിക്കുന്ന കലോറിയേറി ഭക്ഷണത്തിന് പകരമായി ഫോര്‍മുലേറ്റഡ് ഡ്രിങ്കുകള്‍, സൂപ്പുകള്‍, സ്നാക്ക്സുകള്‍, പാല്‍, വെള്ളം , ഫൈബര്‍ സപ്ലിമെന്റുകള്‍ തുടങ്ങിയവയാണ് ഇത്തരം പ്രോഗ്രാമുകളില്‍ ഭാഗഭാക്കാകുന്നവര്‍ക്ക് നല്‍കി വരുന്നത്. സാധാരണയായി ഒരു ചോക്കളേറ്റ് ഫ്ലേവര്‍ സ്‌കിമ്മ്ഡ് മില്‍ക്ക്, സോയ പ്രോട്ടീന്‍ ഷെയര്‍ മിക്സ് (145 കെ കലോറി) എന്നിവ ഇതിന്റെ ഭാഗമായി നല്‍കി വരുന്നുണ്ട്. കൂടാതെ ചിക്കന്‍-ആന്‍ഡ്-മഷ്റൂം ഫ്ലേവര്‍ സ്‌കിമ്മ്ഡ് മില്‍ക്ക്, സോയ പ്രോട്ടീന്‍ സൂപ്പ് മിക്സ് (138 കെ കലോറി) എന്നീ പാക്കേജും ഇത്തരക്കാര്‍ക്കായി നല്‍കി വരുന്നുണ്ട്. സ്‌കിമ്മ്ഡ് മില്‍ക്ക് ആന്‍ഡ് ഹോല്‍ഗ്രെയിന്‍ പോറിഡ്ജ് മിക്സ് , തുടങ്ങിയവ പ്രത്യേക ഭക്ഷണങ്ങളാണ് ഇത്തരം പ്രോഗ്രാമുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് നല്‍കി വരുന്നത്.
 
Other News in this category

 
 




 
Close Window