Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 04th Oct 2026
 
 
ആരോഗ്യം
  Add your Comment comment
ഭാര്യ എപ്പോഴും സുന്ദരിയാകണമെന്ന് ഭര്‍ത്താവ് ആഗ്രഹിക്കാറുണ്ടോ? ഉണ്ടെങ്കില്‍ ഉടന്‍ അടുത്ത നടപടി നോക്കുക
Reporter
ദാമ്പത്യജീവിതവും സൗന്ദര്യവും എന്ന വിഷയത്തെ സംബന്ധിച്ച് നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകള്‍. ദാമ്പത്യജീവിതത്തില്‍ ഭര്‍ത്താവ് വളരെയധികം സംതൃപ്തനും സന്തോഷവാനുമാണെങ്കില്‍ അതിനുള്ള പ്രധാനകാരണം മറ്റാരുമല്ല ഭാര്യ തന്നെയാണ്.

ഭാര്യ എപ്പോഴും മനോഹരിയായിരിക്കണമെന്നാണ് ഓരോ ഭര്‍ത്താക്കന്മാരും ആഗ്രഹിക്കുന്നതെന്ന് പഠനം. ശാരീരിക ഭം?ഗിയുള്ളതും എപ്പോഴും ആകര്‍ഷകത്വമുള്ളവളാകണം ഭാര്യയെന്നാണ് ഭര്‍ത്താക്കന്മാര്‍ ആഗ്രഹിക്കുന്നതെന്നാണ് പഠനത്തില്‍ പറയുന്നത്. ഫ്‌ളോറിഡ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്.

450 ദമ്പതിമാരില്‍ നടത്തിയ പഠനത്തിലാണ് ഇത്തരമൊരു കണ്ടെത്തല്‍. പേഴ്‌സണാലിറ്റി ആന്റ് സോഷ്യല്‍ സൈക്കോളജി എന്ന ജേര്‍ണലില്‍ ഇതിനെ കുറിച്ച് പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ ദാമ്പത്യജീവിതത്തില്‍ ഭാര്യ ഭര്‍ത്താവില്‍ നിന്ന് ഇഷ്ടപ്പെടുന്നത് ശാരീരികഭം?ഗിയല്ലെന്നും പഠനത്തില്‍ പറയുന്നു. ബഹുമാനവും സ്‌നേഹവുമാണ് ഭാര്യ ഭര്‍ത്താവില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്ന് പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ദാമ്പത്യജീവിതത്തില്‍ സൗന്ദര്യത്തിന് എത്രത്തോളം സ്ഥാനമുണ്ട്?. ഭാര്യയ്ക്കും ഭര്‍ത്താവിനും സൗന്ദര്യമുണ്ടെങ്കില്‍ മാത്രമേ ദാമ്പത്യജീവിതം വിജയകരമാകു എന്നുണ്ടോ. ?
 
Other News in this category

 
 




 
Close Window