Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5347 INR  1 EURO=110.205 INR
ukmalayalampathram.com
Mon 21st Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ടിയര്‍ 4 : ഇംഗ്ലീഷ് റിക്വയര്‍മെന്റ് മാറ്റങ്ങള്‍ ഇങ്ങനെ
Reporter
ലണ്ടന്‍ : പോയിന്റ്‌സ് ബേസ്ഡ് സിസ്റ്റത്തിലെ ടിയര്‍ 4 പ്രകാരം യുകെയില്‍ സ്റ്റുഡന്റ് വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്കുള്ള ഇംഗ്ലീഷ് ഭാഷാ പരിജ്ഞാന മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചു പ്രസിദ്ധീകരിച്ചു. ഇതു പ്രകാരം, എന്‍ക്യുഎഫ് അല്ലെങ്കില്‍ ക്യുസിഎഫ് ലെവല്‍ 6 മുതല്‍ മുകളിലേക്കു പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ സെക്യുവര്‍ ഇംഗ്ലിഷ് ലാംഗ്വേജ് ടെസ്റ്റ് (എസ്ഇഎല്‍ടി) സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. യുകെബിഎ അംഗീകാരമുള്ളവരായിരിക്കണം സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. ബി2 ഗ്രേഡെങ്കിലും നേടിയിട്ടുമുണ്ടാകണം. സ്പീക്കിങ്, ലിസണിങ്, റീഡിങ്, റൈറ്റിങ് എന്നിവയാണ് ഇതില്‍ പരിഗണിക്കുന്നത്.

ലെവല്‍ ത്രീയും ഫൈവും പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ സമാന രീതിയില്‍ ബി1 സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കണം. എന്നാല്‍ , ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കു നിബന്ധനകള്‍ വ്യത്യസ്തമാണ്. ഇവര്‍ ലെവല്‍ 6 മുതല്‍ മുകളിലേക്കു പഠിക്കാന്‍ വരുമ്പോള്‍ എസ്ഇഎല്‍ടി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല. സ്ഥാപനം തന്നെയാണ് ഇതു സംബന്ധിച്ച കാര്യങ്ങള്‍ കൈകാര്യം ചെയ്യുക. മൂന്നു മാസത്തെ പ്രീ സെഷനല്‍ കോഴ്‌സ് പഠിക്കുന്നവര്‍ക്ക് സ്ഥാപനം വ്യത്യസ്ത സര്‍ട്ടിഫിക്കറ്റും നല്‍കും. കോഴ്‌സിനു ശേഷം ഡിഗ്രിക്കു ചേരുമെന്ന നിരുപാധികമായ ഉറപ്പിന്റെ അടിസ്ഥാനത്തിലായിരിക്കും ഇത്.
 
Other News in this category

 
 




 
Close Window