Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
 
 
ആരോഗ്യം
  Add your Comment comment
ചെറു പ്രായത്തില്‍ മുടി നരയ്ക്കുന്നവര്‍ വെളിച്ചെണ്ണയും ഗ്ലിസറിനും ചേര്‍ത്ത് വീട്ടില്‍ ഷാമ്പു ഉണ്ടാക്കി പ്രശ്‌നം പരിഹരിക്കൂ
Reporter
അകാലനര വരാനും മുടി പെട്ടെന്ന് പൊട്ടാനും പ്രധാനകാരണം ഷാംപൂവിന്റെ അമിത ഉപയോഗം തന്നെയാണ്. വീട്ടില്‍ തന്നെ കെമിക്കലുകളില്ലാത്ത ഷാംപൂ ഉണ്ടാക്കാനാകും. നാളികേരവും വെളിച്ചെണ്ണയും ഉപയോഗിച്ച് വീട്ടില്‍ തന്നെ ഷാംപൂ ഉണ്ടാക്കാനാകും. മുടിയ്ക്ക് ബലം നല്‍കാനും, മുടി കൂടുതല്‍ തിളക്കമുള്ളതാക്കാനും നാളികേരത്തിന്റെ ഷാംപൂ ഏറെ ഗുണം ചെയ്യും. താരന്‍ അകറ്റാനും മുടി തഴച്ച് വളരാനും ഏറെ നല്ലതാണ് കോക്കനട്ട് ഷാംപൂ.

ചേരുവകള്‍:

ഗ്ലിസറിന്‍ - 1/2 കപ്പ്
തേങ്ങ പാല്‍ - 1/2 കപ്പ്
ലിക്വഡ് സോപ്പ് - 1 കപ്പ്
വെളിച്ചെണ്ണ - 4 സ്പൂണ്‍
ലാവന്റര്‍ ഓയില്‍ - 10 തുള്ളി

ഇനി ഷാംപൂ ഉണ്ടാക്കുന്ന രീതിയെ കുറിച്ചു പറയാം. ആദ്യം ഒരു ബൗളില്‍ തേങ്ങ പാലും ?ഗ്ലിസറിനും ഒരുമിച്ച് ചേര്‍ക്കുക. ശേഷം വെളിച്ചെണ്ണയും ലാവന്റര്‍ ഓയിലും ചേര്‍ത്ത് നല്ല പോലെ മിക്‌സ് ചെയ്യുക. ഇതെല്ലാം കഴിഞ്ഞാല്‍ ലിക്വഡ് സോപ്പും ചേര്‍ത്ത് മിക്‌സ് ചെയ്യുക.ശേഷം ദിവസം ഉപയോഗിക്കാന്‍ പറ്റുന്ന രീതിയില്‍ ഒരു കുപ്പിയിലാക്കി വയ്ക്കുക.
 
Other News in this category

 
 




 
Close Window