Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
മയക്കുമരുന്ന് കടത്ത്; കനേഡിയന്‍ സ്വദേശിക്ക് ഏഴു വര്‍ഷം തടവ്
Reporter
ലണ്ടന്‍ : മയക്കുമരുന്നു കടത്താന്‍ ശ്രമിച്ചു പിടിയിലായ കനേഡിയന്‍ സ്വദേശിക്ക് ഏഴു വര്‍ഷം തടവ് ശിക്ഷ. ലണ്ടനില്‍ പിആര്‍ കണ്‍സള്‍ട്ടന്റായ കെയ്‌റോണ്‍ കവാള്‍ എന്ന അമ്പതുകാരനെയാണ് ശിക്ഷിച്ചിരിക്കുന്നത്. ലണ്ടനിലെ പ്രധാന വിമാനത്താവളങ്ങളില്‍ ഒന്നായ ഹീത്രൂവിലെ ടെര്‍മിനല്‍ ഒന്നിലൂടെ കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കഴിഞ്ഞ മാര്‍ച്ച് 20ന് ഇയാള്‍ പിടിയിലായത്. ബ്രസീലിലെ സാവോപോളൊയില്‍ നിന്നാണ് ഇയാള്‍ എത്തിയത്.

അഞ്ച് ലക്ഷം പൗണ്ടോളം വിലവരുന്ന കൊക്കെയ്‌നാണ് ഇയാളില്‍ നിന്നു പിടിച്ചെടുത്തത്. സുരക്ഷ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ മൂന്നു പായ്ക്കറ്റ് ചോക്ലെയ്റ്റ് കണ്ടെത്തി. ഇതിനുള്ളിലായിരുന്നു ഇയാള്‍ മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്.

പിടുച്ചെടുത്ത് മയക്കുമരുന്നിന് 4.25 ഗ്രാം തൂക്കംവരും. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഏകദേശം 5,43,000 രൂപ വിലവരുന്ന ഉത്പന്നമാണിതെന്നാണ് വിലയിരുത്തല്‍ .
ഇസ്ലവര്‍ത്ത് ക്രൗണ്‍ കോടതിയില്‍ ജൂണ്‍ മൂന്നിന് വിചാരണ പൂര്‍ത്തിയാക്കി കുറ്റവാളിയായി കണ്ടെത്തിയിരുന്നു.

ലണ്ടനിലെ വിപണിയില്‍ വില്‍പ്പന ലക്ഷ്യമിട്ടു നടത്തിയ കടത്താണ് ഇതെന്ന് യാതൊരു സംശയവുമില്ലെന്ന് യുകെ ബോര്‍ഡര്‍ ഏജന്‍സി അസിസ്റ്റന്റ് ഡയറക്റ്റര്‍ പീറ്റര്‍ അവറി പറഞ്ഞു. മയക്കുമരുന്നു കടത്തുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ യുകെ ബോര്‍ഡര്‍ ഐജന്‍സിയുടെ ഹോട്ട് ലൈന്‍ നമ്പരായ 0800 59 5000 എന്നതില്‍ വിളിച്ച് അറിയിക്കണമെന്നും നിര്‍ദേശിക്കുന്നു.
 
Other News in this category

 
 




 
Close Window