Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5347 INR  1 EURO=110.205 INR
ukmalayalampathram.com
Mon 21st Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
യൂറോപ്യന്‍ യൂണിയന്‍ നഴ്സുമാരുടെ വിസാ ഫീസ് എന്‍എച്ച്എസ് നല്‍കും. ലക്ഷ്യം യുകെ വിട്ടുപോകാതിരിക്കല്‍
reporter

ലണ്ടന്‍: ബ്രക്സിറ്റിന് ശേഷം എന്‍എച്ച്എസ് വന്‍ പ്രതിസന്ധി നേരിടുമെന്ന് നേരത്തേ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നു നഴ്സുമാര്‍ രാജ്യം വിട്ടുപോകുമെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതോടെ ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനം അവതാളത്തിലാകുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ യൂറോപ്യന്‍ യൂണിയന്‍ നഴ്‌സുമാരുടെ വിസ ഫീസ് കൊടുത്ത് അവരെ എങ്ങനെയെങ്കിലും പാട്ടിലാക്കി ഇവിടെ നിലനിര്‍ത്താനുള്ള കൊണ്ടു പിടിച്ച ശ്രമം വിവിധ എന്‍എച്ച്എസ് ട്രസ്റ്റുകള്‍ ആരംഭിച്ചിരിക്കുന്നുവെന്നാണ് വിവരം. അവരുടെ സെറ്റില്‍ഡ് സ്റ്റാറ്റസിനായി പണം മുടക്കാന്‍ യാതൊരു മടിയുമില്ലാതെയാണ് വിവിധ ആശുപത്രികള്‍ മുന്നോട്ട് വന്നിരിക്കുന്നു. നിലവിലെ ആളില്ലാത്ത സാഹചര്യത്തില്‍ ആശുപത്രികളുടെ പ്രവര്‍ത്തനം മുന്നോട്ട് പോകുന്നതിന് വളരെ അനിവാര്യമായ യൂറോപ്യന്‍ യൂണിയന്‍ നഴ്സുമാരുടെ ''സെറ്റില്‍ഡ് സ്റ്റാറ്റസ്'' നായി കാശിറക്കാന്‍ സജീവമായി മുന്നോട്ട് വന്നിരിക്കുന്ന ട്രസ്റ്റുകളേറെയാണ്.

യൂണിവേഴ്സിറ്റി കോളജ് ലണ്ടന്‍ ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ്, സെന്റ് ജോര്‍ജ്സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ്, ഗ്വേസ് ആന്‍ഡ് സെന്റ് തോമസ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഈ വിധത്തില്‍ യൂണിയന്‍ നഴ്‌സുമാര്‍ക്കായി കാശ് മുടക്കാമെന്ന് ഉറപ്പേകി യൂണിവേഴ്സിറ്റി കോളജ് ലണ്ടന്‍ ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് ചീഫ് എക്സിക്യൂട്ടീവായ പ്രഫ.മാര്‍സെല്‍ ലെവി ഏതാണ്ട് 1300ഓളം യൂറോപ്യന്‍ നഴ്സുമാര്‍ക്ക് ലെറ്റര്‍ വിട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. യൂറോപ്യന്‍ യൂണിയന്‍ സെറ്റില്‍മെന്റ് സ്‌കീമിനായി ഈ നവംബര്‍ 29 മുതല്‍ അപേക്ഷിക്കാമെന്നാണ് ഹോം ഓഫീസ് ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ വര്‍ക്കര്‍മാര്‍ക്ക് അറിയിക്കുന്നത്. ഇത് പ്രകാരം യുകെയിലെ മറ്റ് യൂറോപ്യന്‍മാര്‍ക്ക് ഇതിനായി അപേക്ഷിക്കാന്‍ സാധിക്കുന്നതിന് നാല് മാസങ്ങള്‍ക്ക് മുമ്പ് യൂണിയന്‍ നഴ്‌സുമാര്‍ക്ക് ഇതിനായി അപേക്ഷിക്കാന്‍ സാധിക്കും. ഇതിലൂടെ 'സെറ്റില്‍ഡ് സ്റ്റാറ്റസ് ' കരഗതമാകുന്നവരെ രാജ്യത്ത് നിയന്ത്രണങ്ങളില്ലാത്ത അവകാശങ്ങളോട് കൂടി തുടരാന്‍ അനുവദിക്കുന്നതായിരിക്കും.

 
Other News in this category

 
 




 
Close Window