Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.1941 INR  1 EURO=110.485 INR
ukmalayalampathram.com
Sun 26th Apr 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ട്രക്കില്‍ 21 കുട്ടികള്‍: മരണം ഭയക്കാതെ യുകെയിലേക്ക് അനധികൃത കുടിയേറ്റം ഇപ്പോഴും തുടരുന്നു
Reporter
ശീതീകരിച്ച ലോറിയില്‍ ഒളിപ്പിച്ചു കടത്തിയ 21 പേരെ ബ്രിട്ടീഷ് തുറമുഖത്ത് കണ്ടെത്തിയതായി ബിബിസി റിപ്പോര്‍ട്ട്. കണ്ടെത്തിയവരില്‍ 15 പേര്‍ കുട്ടികളാണെന്നും സംഘം വിയറ്റ്‌നാമില്‍ നിന്നാണെന്ന് കരുതുന്നതായും അധികൃതര്‍ അറിയിച്ചു. കണ്ടെത്തിയവരില്‍ ചെറിയ കുട്ടിക്ക് 12 വയസ് പ്രായമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇംഗ്ലണ്ടിലെ ന്യൂഹെവന്‍ തുറമുഖത്തുനിന്ന് അതിര്‍ത്തി രക്ഷാസേനയാണ് ഇവരെ കണ്ടെത്തിയത്. നിയമ വിരുദ്ധമായി ഇവരെ ബ്രിട്ടണില്‍ കടക്കാന്‍ സഹായിച്ചതിന് റൊമാനിയന്‍ സ്വദേശിയെന്ന് കരുതുന്ന ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പിടിലായവരില്‍ രണ്ടുപേരെ തിരിച്ചയക്കുകയും നാല് പേരെ തടവില്‍ വെച്ചിരിക്കുകയുമാണ്. കുട്ടികള്‍ വിവിധ സാമൂഹ്യ സേവന സംഘടനകളുടെ സംരക്ഷണത്തിലാണെന്നും അധികൃതര്‍ വ്യക്തമാക്കി.
 
Other News in this category

 
 




 
Close Window