Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
യുകെയില്‍ സ്ഥിരതാമസം വിദേശികള്‍ക്കു ബുദ്ധിമുട്ടാകും: ഡാമിയന്‍ ഗ്രീന്‍ രണ്ടുംകല്‍പ്പിച്ച്
Reporter
ലണ്ടന്‍ : വിദേശ തൊഴിലാളികള്‍ക്ക് യുകെയില്‍ സ്ഥിരതാമസമാക്കാന്‍ ഇനി കഷ്ടപ്പാട്. ഇമിഗ്രേഷന്‍ സംവിധാനത്തിലെ പൊളിച്ചെഴുത്താണിതിനു കാരണം. ഇമിഗ്രേഷന്‍ മന്ത്രി ഡാമിയന്‍ ഗ്രീന്‍ അതിനായി ഇറങ്ങിപ്പുറപ്പെട്ടു കഴിഞ്ഞു.

നെറ്റ് മൈഗ്രേഷന്‍ പതിനായിരങ്ങളിലേക്കു താഴ്ത്താന്‍ ഇതുകൊണ്ടു സാധിക്കുമെന്ന് മന്ത്രിമാര്‍ കണക്കുകൂട്ടുന്നു. എന്നാല്‍ , മൈഗ്രേഷനും സെറ്റില്‍മെന്റും തമ്മിലുള്ള ബന്ധം വിച്ഛേദിക്കാനും സാധിക്കണം. അതിനുള്ള നീക്കമാണ് ഇപ്പോള്‍ സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നത്. ടെമ്പററി വിസയില്‍ വന്ന ശേഷം സ്ഥിരതാമസത്തിലേക്കു മാറുന്ന രീതി തടയാനാണ് ഉദ്ദേശിക്കുന്നത്. ഇത്തരക്കാര്‍ക്ക് കര്‍ശനമായ ഭാഷാ പരീക്ഷ ഏര്‍പ്പെടുത്തും.

കഴിഞ്ഞ സെപ്റ്റംബര്‍ വരെയുള്ള 12 മാസം 238,950 പേര്‍ക്ക് സ്ഥിരതാമസത്തിന് അനുമതി ലഭിച്ചിട്ടുണ്ട്. 1960കളിലാണ് ഇതിന്റെ കണക്കുകള്‍ സൂക്ഷിച്ചുതുടങ്ങിയത്. അതിനു ശേഷമുള്ള റെക്കോഡാണിത്. വീട്ടുജോലിക്കാരായി വരുന്നവര്‍ക്കും സ്ഥിരതാമസത്തിന് അനുമതി ലഭിക്കാന്‍ രണ്ടു റൂട്ടുകള്‍ ലഭ്യമാണെന്ന് ഹോം സെക്രട്ടറി തെരേസ മേ അവതരിപ്പിക്കാനിരിക്കുന്ന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

വളരെ ഉദാരമായാണ് ഇപ്പോള്‍ സെറ്റില്‍മെന്റ് അനുവദിക്കുന്നത്. ഭാവിയില്‍ ഇത് ആറു മാസം മുതല്‍ 12 മാസം വരെയുള്ള താമസത്തിനുള്ള അനുമതിയായി ചുരുക്കും. ഇപ്പോള്‍ വര്‍ഷങ്ങളിലേക്ക് ലഭിക്കുന്ന അനുമതിയാണ് ക്രമേണ സ്ഥിരതാമസമായി മാറുന്നത്.
 
Other News in this category

 
 




 
Close Window