Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 04th Oct 2026
 
 
ആരോഗ്യം
  Add your Comment comment
ക്യാരറ്റും സൗന്ദര്യവുമായുള്ള ബന്ധം ചെറുതല്ല: മുഖക്കുരു മുതല്‍ ചര്‍മരോഗങ്ങള്‍ വരെ മാറ്റാം
Reporter
മുഖം കൂടുതല്‍ നിറം വയ്ക്കാനും ക്യാരറ്റ് സഹായിക്കുന്നു. ക്യാരറ്റ് പേസ്റ്റ് രൂപത്തിലാക്കി മുഖത്തിട്ടാല്‍ നിറം വര്‍ധിക്കാന്‍ സഹായിക്കും. മുഖക്കുരു, വരണ്ട ചര്‍മ്മം, മുഖത്തെ ചുളിവുകള്‍ എന്നിവ അകറ്റാനും ക്യാരറ്റ് വളരെ നല്ലതാണ്. വീട്ടില്‍ പരീക്ഷിക്കാവുന്ന നാല് തരം ക്യാരറ്റ് ഫേസ് പാക്കുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.
മുഖം നിറം വയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് പപ്പായ ക്യാരറ്റ് ഫേസ് പാക്ക്. ആദ്യം ഒരു ക്യാരറ്റും അല്‍പം പപ്പായയും പേസ്റ്റ് രൂപത്തിലാക്കിയെടുക്കുക. ശേഷം രണ്ട് സ്പൂണ്‍ പാല്‍ ക്യാരറ്റ് പേസ്റ്റിലേക്ക് ഒഴിക്കുക. ഈ പേസ്റ്റ് 20 മിനിറ്റെങ്കിലും മുഖത്തിടുക. ശേഷം ചെറുചൂടുവെള്ളം ഉപയോ?ഗിച്ചോ തണുത്ത വെള്ളം ഉപയോ?ഗിച്ചോ കഴുകി കളയുക.
വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് ഏറ്റവും നല്ലതാണ് ഹണി ക്യാരറ്റ് ഫേസ് പാക്ക്. ഒരു ടീസ്പൂണ്‍ ക്യാരറ്റ് ജ്യൂസും ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് 15 മിനിറ്റെങ്കിലും മുഖത്തിടുക. ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക. ആഴ്ച്ചയില്‍ മൂന്ന് തവണയെങ്കിലും ഇത് ചെയ്യുക.മുഖക്കുരു, മുഖത്തെ ചുളിവ് എന്നിവ മാറാന്‍ ഏറ്റവും നല്ലതാണ് കറുവാപ്പട്ട ക്യാരറ്റ് ഫേസ് പാക്ക്. രണ്ട് സ്പൂണ്‍ ക്യാരറ്റ് ജ്യൂസും, രണ്ട് സ്പൂണ്‍ തേനും, ഒരു സ്പൂണ്‍ കറുവാപ്പട്ട പൊടി എന്നിവ ചേര്‍ത്ത് 15 മിനിറ്റ് മുഖത്തിടുക. നല്ല പോലെ ഉണങ്ങിയ ശേഷം ചെറുചൂടുവെള്ളമോ തണുത്ത വെള്ളമോ ഉപയോ?ഗിച്ച് മുഖം കഴുകുക. ആഴ്ച്ചയില്‍ നാല് തവണയെങ്കിലും ഇത് ചെയ്യുക.
മുഖം തിളക്കമുള്ളതാക്കാന്‍ സഹായിക്കുന്ന ഫേസ് പാക്കാണ് ഇത്. അല്‍പം ക്യാരറ്റ് ജ്യൂസും, രണ്ട് സ്പൂണ്‍ തൈരും, മൂന്ന് സ്പൂണ്‍ മഞ്ഞള്‍ പൊടി എന്നിവ നല്ല പോലെ മിക്‌സ് ചെയ്ത ശേഷം 10 മിനിറ്റ് മാറ്റിവയ്ക്കുക. ശേഷം 15 മിനിറ്റ് മുഖത്തിടുക. ഉണങ്ങി കഴിഞ്ഞാല്‍ ചെറുചൂടുവെള്ളം ഉപയോ?ഗിച്ച് കഴുകുക. ആഴ്ച്ചയില്‍ മൂന്ന് തവണ ഇത് ചെയ്യാന്‍ ശ്രമിക്കുക.
 
Other News in this category

 
 




 
Close Window