Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 04th Oct 2026
 
 
ആരോഗ്യം
  Add your Comment comment
ടോയ്‌ലറ്റില്‍ നിന്നു തിരിച്ചു വന്നാല്‍ സോപ്പിട്ട് കൈകഴുകണം: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
Reporter
അണുബാധയും രോഗബാധയും തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് കൈകള്‍ കഴുകുക എന്നതെന്ന് അമേരിക്കയിലെ പ്രമുഖ പൊതുജനാരോഗ്യകേന്ദ്രമായ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവെന്‍ഷന്‍ (സി ഡി സി) പറയുന്നു. ബാത്ത് റൂമില്‍ പോയ ശേഷം കൈകള്‍ സോപ്പോ ഏതെങ്കിലും ഹാന്റ് വാഷോ ഉപയോ?ഗിച്ച് കഴുകണമെന്ന് ഡല്‍ഹിയിലെ ഹോലിസ്റ്റിക് ഹെല്‍ത്ത് സെന്ററിലെ ഡോക്ടറായ ഡോ. അ?ഗര്‍വാള്‍ പറയുന്നു.

ബാത്ത് റൂം വൃത്തിയല്ലെങ്കില്‍ മഞ്ഞപ്പിത്തവും മറ്റ് അസുഖങ്ങളും പിടിപ്പെടാനുള്ള സാധ്യത കൂടുതലാണെന്നും അദ്ദേഹം പറയുന്നു. വീട്ടിലെ ബാത്ത് റൂം മാത്രമല്ല പബ്ലിക്ക് ടോയ്‌ലറ്റുകള്‍ ഉപയോ?ഗിക്കുമ്പോഴും ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. പബ്ലിക്ക് ടോയ്‌ലറ്റുകളുടെ വാതില്‍ തുറക്കുമ്പോഴാണ് ആദ്യം ശ്രദ്ധിക്കേണ്ടത്.

ഒരിക്കലും വാതിലിന്റെ കൈപിടിയില്‍ പിടിക്കാതിരിക്കുക. വാതില്‍ തുറക്കുമ്പോള്‍ കൈയ്യില്‍ ടിഷ്യൂ പേപ്പര്‍ കരുതണം. വെസ്റ്റേണ്‍ ടോയ്‌ലറ്റുകള്‍ ഉപയോ?ഗിക്കാതിരിക്കുന്നതാണ് നല്ലത്. അണുക്കള്‍ കൂടുതലും തങ്ങി നില്‍ക്കുന്നത് വെസ്റ്റേണ്‍ ടോയ്‌ലറ്റിലാണ്. ഫ്‌ലഷ് ചെയ്തിട്ടു വേണം വെസ്റ്റേണ്‍ ടോയ്‌ലറ്റുകള്‍ ഉപയോ?ഗിക്കേണ്ടത്. ഫ്‌ലഷ് ബട്ടണ്‍ അമര്‍ത്തുമ്പോഴും ടിഷ്യൂ ഉപയോ?ഗിക്കാന്‍ മറക്കരുത്. പബ്ലിക്ക് ടോയ്‌ലറ്റില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പ് കൈകള്‍ സോപ്പ് ഉപയോ?ഗിച്ച് കഴുകാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
 
Other News in this category

 
 




 
Close Window