Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
 
 
ആരോഗ്യം
  Add your Comment comment
കാലുകള്‍ മനോഹരമായി തിളങ്ങാന്‍ ചില പൊടിക്കൈകള്‍
Reporter
പാദ സംരക്ഷണത്തിന് നാരങ്ങ ഏറ്റവും നല്ലതാണ്. ചൂടുവെള്ളത്തില്‍ ഉപ്പും നാരങ്ങാനീരും കലര്‍ത്തി അതില്‍ പാദങ്ങള്‍ മുക്കിവയ്ക്കുക. പിന്നീട് പാദങ്ങളില്‍ നാരങ്ങാത്തൊണ്ട് കൊണ്ടുരസുക. ഇത് പാദങ്ങളിലെ കറുത്തപാടുകളകലാനും വരണ്ട ചര്‍മം മാറാനും നല്ലതാണ്.

മുട്ടയും ചെറുനാരങ്ങയും ആവണക്കണ്ണയും പാദ സംരക്ഷണത്തിനുള്ള ലളിതമായ വഴിയാണ്?. മുട്ടപ്പൊട്ടിച്ച്? മഞ്ഞക്കരു ഒഴിവാക്കി അതിലേക്ക്? ഒരു ടേബിള്‍ സ്?പൂര്‍ ചെറുനാരങ്ങ നീരും ഏതാനും തുള്ളി ആവണക്കണ്ണയും ചേര്‍ക്കുക. അതിലേക്ക്? ഒരു സ്?പൂണ്‍ അരിപ്പൊടി ചേര്‍ക്കുക. ശേഷം തണുപ്പുള്ള സ്?ഥലത്ത്? സൂക്ഷിക്കുക. ഇത്? ഉപയോഗിക്കുന്നതിന്? മുമ്പായി കാല്‍പാദം ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകുക. ശേഷം തയാറാക്കിവെച്ച മിശ്രിതം കാലില്‍ പുരട്ടുകയും നന്നായി തടവുകയും ചെയ്യുക. പത്ത്? മിനിറ്റിന്? ശേഷം ഇവ കഴുകി കളയാം. ആഴ്?ചയില്‍ ഇത്? മുന്ന്? തവണ ആവര്‍ത്തിക്കുക. രാത്രിയിലും പകലിലും ഇത്? ചെയ്യാം.
പാദങ്ങള്‍ നിങ്ങളുടെ സൗന്ദര്യത്തിന്റെ മാത്രമല്ല, വ്യക്തത്വത്തിന്റെ കൂടി പ്രതിഫലനമാണ്?. അവ ശുചിയായി ഇരിക്കുന്നത്? നിങ്ങളെ മൊത്തത്തില്‍ അഴകുള്ളവരാക്കുന്നു. എന്നാല്‍ അശ്രദ്ധകാരണം അവ മിക്ക സമയത്തും അഴുക്കുള്ളവയും പരുക്കനുമായി മാറുന്നു. പലരും പാദസംരക്ഷണത്തിനായി സ്?പായിലേക്കും മറ്റും ഓടുന്നവരാണ്?. എന്നാല്‍ വീട്ടില്‍ ലളിതമായി ചെയ്യാവുന്ന പല മാര്‍ഗങ്ങളുണ്ട്.
 
Other News in this category

 
 




 
Close Window