Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
 
 
ആരോഗ്യം
  Add your Comment comment
മുടി കറുപ്പിക്കാന്‍ ഡൈ പുരട്ടിയതാണ്: പിറ്റേന്നു രാവിലെ മുഖം ദാ ഇങ്ങനെയായി
Reporter
ഹെയര്‍ ഡൈ ഉപയോഗിച്ചതിനുശേഷം രൂപം മാറിയ പത്തൊമ്പതുകാരിയെ കണ്ട് ഞെട്ടിയിരിക്കുകയാണ് ലോകം. ഹെയര്‍ !ഡൈ ചെയ്തത് മൂലമുണ്ടായ അലര്‍ജിയെ തുടര്‍ന്ന് ഫ്രഞ്ചുകാരിയായ എസ്തല്ലെയുടെ മുഖം വികൃതമാകുകയായിരുന്നു. മുഖം തടിച്ച് വീര്‍ത്ത് ഒരു ബള്‍ബിന്റെ രൂപത്തിലായി.

'ചെറിയ അളവില്‍ മാത്രമാണ് ഡൈ ഉപയോ?ഗിച്ചത്. എന്നാല്‍ കുറച്ച് സമയത്തിനുശേഷം അലര്‍ജിയായി. മുഖം പെട്ടെന്ന് വീര്‍ത്തു തടിക്കാന്‍ തുടങ്ങി. അലര്‍ജി തടയുന്നതിനുളള മരുന്ന് കഴിച്ചെങ്കിലും ഫലമുണ്ടായില്ല. മുഖം വീര്‍ത്തുകൊണ്ടേയിരുന്നു. പിറ്റേ ദിവസം രാവിലെ കണ്ണാടിയില്‍ നോക്കിയപ്പോഴാണ് മുഖത്തിന്റെ ചുറ്റളവ് 55.8 സെന്റിമീറ്ററില്‍ നിന്ന് 63 സെന്റിമീറ്ററിലേക്ക് വളര്‍ന്നതായി കണ്ടത്. മുഖത്തോടൊപ്പം നാക്കും തടിച്ചു വീര്‍ത്തു'. കൂടാതെ ശ്വാസതടസ്സവും അനുഭവപ്പെട്ടതായും എസ്തല്ലെ പറഞ്ഞു.

ഡൈയിലുണ്ടായ പാരഫിനിലെനിഡയാമിന്‍ (പിപിഡി) എന്ന കെമിക്കലാണ് എസ്തല്ലെയുടെ അലര്‍ജിക്ക് കാരണം. ഇരുണ്ട നിറത്തിലുളള ഹെയര്‍ ഡൈകളിലും മേക്കപ്പ് സാധനങ്ങളിലും ടാറ്റൂവിലും അടങ്ങിയിരിക്കുന്ന പിപിഡി മാരകമായ ചര്‍മ്മപ്രശ്‌നങ്ങള്‍ക്കും അലര്‍ജിക്കും മറ്റ് ആ?രോ?ഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാമെന്ന് 'യാഹൂ ലെഫ്‌സ്‌റ്റൈല്‍' വ്യക്തമാക്കുന്നു.
 
Other News in this category

 
 




 
Close Window