Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5347 INR  1 EURO=110.205 INR
ukmalayalampathram.com
Mon 21st Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
നഴ്‌സിന് തൊഴില്‍ മികവില്ലെന്ന് എംപ്ലോയര്‍ ഹോം ഓഫിസില്‍ റിപ്പോര്‍ട്ട് നല്‍കി: അപ്പീല്‍ നല്‍കിയ യുവതി വേറെ സ്‌പോണ്‍സര്‍ഷിപ്പില്‍ ലണ്ടനിലെത്തി
Reporter
സ്‌കില്‍ഡ് അല്ലെന്നു ബ്രിട്ടീഷ് ഹോം ഓഫിസ് വിധിയെഴുതിയ എന്‍എച്ച്എസ് പിന്‍ നമ്പര്‍ ഉള്ള സ്റ്റാഫ് നഴ്‌സിന് അപ്പീല്‍ ഹര്‍ജിയില്‍ അനുകൂല വിധി. കണ്ണൂര്‍ സ്വദേശിനിക്കാണ് ഒരു വര്‍ഷത്തിനു ശേഷം വീസ പുതുക്കാനുള്ള അപേക്ഷയില്‍ അംഗീകാരം ലഭിച്ചത്. രണ്ടു വര്‍ഷത്തോളം ഈ യുവതി നഴ്‌സായി ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ ഉടമയാണ് അവര്‍ സ്‌കില്‍ഡ് അല്ലെന്നു കാണിച്ച് ഹോം ഓഫിസിനു റിപ്പോര്‍ട്ടു നല്‍കിയത്. വ്യക്തിപരമായ കാരണങ്ങളാല്‍ നാട്ടിലെത്തിയ ശേഷം യുകെയില്‍ മറ്റൊരു സ്‌പോണ്‍സര്‍ മുഖേന വീസയ്ക്ക് അപേക്ഷിച്ചപ്പോഴാണ് ഹോം ഓഫീസിലെ റിപ്പോര്‍ട്ടിനെ കുറിച്ച് നഴ്‌സ് അറിഞ്ഞത്. തുടര്‍ന്ന് പോള്‍ ജോണ്‍ ആന്‍ഡ് കോ സോളിസിറ്റേഴ്‌സ് മുഖേന നല്‍കിയ അപ്പീല്‍ പ്രകാരം നഴ്‌സിന്റെ യോഗ്യത അംഗീകരിച്ച് വീസ അനുവദിക്കാനുള്ള സാഹചര്യം ഒരുങ്ങുകയായിരുന്നു.
ഇരുപത്തൊന്‍പതു വയസുകാരിയായ നഴ്‌സ് അഞ്ചു വര്‍ഷം മുന്‍പാണ് ലണ്ടനില്‍ എത്തിയത്. രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ നഴ്‌സിന് തന്റെ ഭര്‍ത്താവിന്റെ അമ്മയുടെ ചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. തിരിച്ചു യുകെയില്‍ എത്തിയ നഴ്‌സ് രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം തന്റെ വിവാഹത്തിനു വേണ്ടി വീണ്ടും നാട്ടിലേക്കു തിരിച്ചു.
മറ്റൊരു സ്‌പോണ്‍സറെ കണ്ടെത്തി യുകെ വീസയ്ക്ക് അപേക്ഷിച്ചപ്പോള്‍ മുന്‍പ് അവര്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ ഉടമ ഈ നഴ്‌സ് തൊഴിലില്‍ പ്രാഗത്ഭ്യമില്ലാത്തയാളാണെന്നു ഹോം ഓഫിസില്‍ റിപ്പോര്‍ട്ടു നല്‍കിയതായി അറിഞ്ഞു. ഇതിനെ തുടര്‍ന്നാണ് യുവതി പോള്‍ ജോണ്‍ ആന്‍ഡ് കോ സോളിസിറ്റേഴ്‌സിനെ സമീപിച്ചത്. നിയമപരമായി തൊഴില്‍ യോഗ്യത തെളിയിച്ച നഴ്‌സിനു വീസ പുതുക്കി നല്‍കുന്നതു തടയാനാകില്ലെന്ന ചട്ടം അംഗീകരിച്ചു കിട്ടിയതിലൂടെയാണ് നഴ്‌സിനു വീണ്ടും യുകെയില്‍ എത്താന്‍ സഹാചര്യം ഒരുങ്ങിയതെന്ന് സോളിസിറ്റര്‍ പോള്‍ ജോണ്‍ പറഞ്ഞു.
(യുകെ ഇമിഗ്രേഷന്‍ സംബന്ധിച്ച സംശയങ്ങള്‍ക്ക് : http://poulminnaa.co.in/ )
 
Other News in this category

 
 




 
Close Window