Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.2134 INR
ukmalayalampathram.com
Tue 23rd Jun 2026
 
 
ആരോഗ്യം
  Add your Comment comment
ഫൈബ്രോയ്ഡുകള്‍ അബോര്‍ഷനു കാരണമാകുന്നു; മുഴകള്‍ ഉണ്ടായേക്കാം
Reporter
തുടര്‍ച്ചയായ ഗര്‍ഭം അലസല്‍, മാസം തികയാതെയുള്ള പ്രസവം, അമ്‌നിയോട്ടിക് ഫ്‌ലൂയിഡ് നേരത്തെ പൊട്ടിപോവുക, സിസേറിയനാകാന്‍ സാധ്യത തുടങ്ങിയവ ഫൈബ്രോയ്ഡ് മൂലമാണു സംഭവിക്കുന്നത്. ഗര്‍ഭാശയമുഴകള്‍ ക്യാന്‍സര്‍ ആകാനുള്ള സാധ്യത കുറവാണ്. പലപ്പോഴും മറ്റ് കാര്യങ്ങള്‍ക്കായി സ്‌കാന്‍ ചെയ്യുമ്പോഴാകും മുഴ കണ്ടെത്തുന്നത്. ഫൈബ്രോയ്ഡുള്ള സ്ത്രീകളില്‍ പകുതി പേരിലും മുഴകള്‍ പ്രത്യേകം ലക്ഷണങ്ങള്‍ കാണിക്കാറില്ല.

ലക്ഷണം: ആര്‍ത്തവസമയത്തെ അമിതരക്തസ്രാവവും വേദനയും, മലം പോകുന്നതിന് തടസം, മൂത്രം ഒഴിക്കുന്നതിന് പ്രയാസം, ആര്‍ത്തവം ഇല്ലാത്ത സമയത്തും വേദന, തുടരെയുള്ള ഗര്‍ഭം അലസല്‍.


ഇന്ന് മിക്കവരിലും കണ്ട് വരുന്ന ഒന്നാണ് ഫൈബ്രോയ്ഡ്. ഗര്‍ഭാശയത്തില്‍ ഉണ്ടാകുന്ന മുഴകളെയാണ് ഫൈബ്രോയ്ഡ് എന്ന് പറയുന്നത്. സ്ത്രീ ഹോര്‍മോണായ ഈസ്ട്രജന്റെ അളവും അതിലുണ്ടാകുന്ന മാറ്റങ്ങളും കാരണമാണ് ഫൈബ്രോയ്ഡുകള്‍ ഉണ്ടാകുന്നതും വലുതാകുന്നതും എന്ന് കരുതപ്പെടുന്നു. മാസമുറ നേരത്തെ തുടങ്ങിയവര്‍, പ്രസവിക്കാത്ത സ്ത്രീകള്‍, വണ്ണം കൂടുതലുള്ളവര്‍ എന്നിവരിലാണ് ഫൈബ്രോയ്ഡ് കൂടുതലായി കണ്ട് വരുന്നത്.

ഗര്‍ഭപാത്രത്തിന്റെ അറയുടെ അകത്തേക്ക് തൂങ്ങിനില്‍ക്കുന്ന ഫൈബ്രോയ്ഡ് ആണെങ്കില്‍ വേദന കൂടുതലയായിരിക്കും. അത് പോലെ ?ഗര്‍ഭാശയപേശികളുടെ വശങ്ങളില്‍ കാണുന്ന ഫൈബ്രോയ്ഡുകളില്‍ വേദനയും രക്തസ്രാവവും കൂടുതലായിരിക്കും. ചില മുഴകള്‍ വന്ധ്യതയ്ക്ക് കാരണമാകാം.
 
Other News in this category

 
 




 
Close Window