Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
 
 
ആരോഗ്യം
  Add your Comment comment
ആരോഗ്യം പ്രദാനം ചെയ്യുന്ന ഭക്ഷണം കഴിക്കുന്നില്ല; രോഗങ്ങള്‍ വര്‍ധിക്കാന്‍ കാരണം അതാണ്
Reporter
യുകെയിലെ പ്രായപൂര്‍ത്തിയായ 91% പേരും നാരുകളടങ്ങിയ പോഷകമുള്ള ഭക്ഷണം വേണ്ടത്ര കഴിക്കുന്നില്ല. ഇതിന്റെ ഫലമായാണ് സ്‌ട്രോക്ക്, ടൈപ്പ് ടു ഡയബെറ്റിക്‌സ്, ഹൃദ്രോഗം, ബൗള്‍ കാന്‍സര്‍ എന്നിവ ചെറുപ്പക്കാരില്‍ പോലും കൂടുന്നത്. നല്ലഭക്ഷണം കഴിക്കുന്നത് വഴി ആയുസ് കൂടുകയാണ് ചെയ്യുന്നത്. ബ്ലഡ് പ്രഷര്‍ ,കൊളസ്‌ട്രോള്‍ എന്നിവയെ നിയന്ത്രിച്ചു നിര്‍ത്താനും അമിതവണ്ണം ഒഴിവാക്കാനും നാരുകളടങ്ങിയ ഭക്ഷണവും പയര്‍ വര്‍ഗ്ഗങ്ങളും ഉത്തമമാണ്.
ഭക്ഷ്യധാന്യങ്ങള്‍ , പച്ചക്കറികള്‍ , പഴ വര്‍ഗ്ഗങ്ങള്‍ , ഗോതമ്പ് കൊണ്ടുള്ള ബ്രെഡ്, പാസ്ത, കടല എന്നിവയൊക്കെ ആരോഗ്യത്തിനു ഉത്തമമാണ് എന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡുണ്ടീ സര്‍വകലാശാലയിലെ ഗവേഷകനായ പ്രൊഫ.ജോണ്‍ കമ്മിങ്‌സ് വ്യക്തമാക്കി. ലാന്‍സെറ്റ് മെഡിക്കല്‍ ജേര്‍ണലില്‍ ഇക്കാര്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ന്യൂസിലന്‍ഡിലെ ഒട്ടാഗോ സര്‍വകലാശാലയിലെ ഗവേഷകരുമായി സഹകരിച്ചാണ് പഠനം നടത്തിയത്.
ദിവസം കുറഞ്ഞത് 25 ഗ്രാമെങ്കിലും നാരുകടങ്ങിയ ഭക്ഷണം കഴിക്കണമെന്നു ഗവേഷകര്‍ പറയുന്നു. കൂടുതല്‍ പേരും 20 ഗ്രാം പോലും നാരുള്ള ഭക്ഷണം ദിവസം കഴിക്കുന്നില്ല. യുകെയില്‍ പ്രായ പൂര്‍ത്തിയായവരില്‍ ആകെ 10 ശതമാനം പേരാണ് 30 ഗ്രാം നാരുള്ള ഭക്ഷണം ദിവസം കഴിക്കുന്നത്. ഇവര്‍ക്കാകട്ടെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്നു തന്നെ പറയാം. സ്ത്രീകള്‍ ശരാശരി 17ഗ്രാം മാത്രമാണ് നാരുള്ള ഭക്ഷണം കഴിക്കുന്നത് പുരുഷന്മാര്‍ 21 ഗ്രാമും.
അരകപ്പ് പാകപ്പെടുത്തിയ ഓട്‌സ്ധാന്യത്തില്‍ 9 ഗ്രാം നാര് അടങ്ങിയയുണ്ട്.
 
Other News in this category

 
 




 
Close Window