Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.2134 INR
ukmalayalampathram.com
Tue 23rd Jun 2026
 
 
ആരോഗ്യം
  Add your Comment comment
ദിവസം ഒരു പഴുക്കാത്ത പപ്പായ കഴിച്ചാല്‍ പ്രമേഹത്തിന്റെ അളവ് കുറയ്ക്കാമെന്നു വിദഗ്ധര്‍ പറയുന്നു
Reporter
പ്രമേഹം നിയന്ത്രിക്കാന്‍ ഏറ്റവും നല്ലതാണ് പച്ചപപ്പായ. വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, ഫൈബര്‍, പൊട്ടാസ്യം എന്നിവ പച്ചപപ്പായയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ പച്ചപപ്പായ വളരെ നല്ലതാണ്. പ്രമേഹരോ?ഗികള്‍ ദിവസവും പച്ചപപ്പായ ഉപ്പിട്ട് കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കുമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. പച്ചപപ്പായ ജ്യൂസായി കഴിക്കുന്നത് ഏറെ ?ഗുണം ചെയ്യും.



ദഹനസംബന്ധമായ അസുഖങ്ങള്‍, മലബന്ധ പ്രശ്‌നങ്ങള്‍ എന്നിവ അകറ്റാനും പച്ചപപ്പായ കഴിക്കുന്നത് വളരെ നല്ലതാണെന്നാണ് വിദ?ഗ്ധര്‍ പറയുന്നത്. പച്ചപപ്പായ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ അകറ്റി നല്ല കൊളസ്‌ട്രോള്‍ നിലനിര്‍ത്താന്‍ സഹായിക്കും. ആര്‍ത്തവസംബന്ധമായ രോഗങ്ങള്‍ ശമിപ്പിക്കുന്നതിനും ആര്‍ത്തവം ക്രമപ്പെടുത്തുന്നതിനും പച്ചപപ്പായ ശീലമാക്കാം.

പ്രമേഹം പിടിപെടുന്നവരുടെ എണ്ണം വര്‍ധിച്ച് വരികയാണ്. തെറ്റായ ഭക്ഷണശീലം, വ്യായാമമില്ലായ്മ, പുകവലിയുടെ ഉപയോ?ഗം, മദ്യപാനം ഇവയെല്ലാമാണ് പ്രമേഹം പിടിപെടാനുള്ള പ്രധാനകാരണങ്ങള്‍. പ്രമേഹം എന്നത് ഒരസുഖം മാത്രമല്ല മറിച്ച് ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന ഒരവസ്ഥയാണ്. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയെയാണ് പ്രമേഹം
പറയുന്നത്.
 
Other News in this category

 
 




 
Close Window