Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
 
 
ആരോഗ്യം
  Add your Comment comment
എപ്പോഴും ഭക്ഷണത്തില്‍ ഉപ്പ് കുറവാണെന്നു തോന്നുന്നുണ്ടോ? കിഡ്‌നി സ്‌റ്റോണ്‍ ലക്ഷണം
Reporter
കാത്സ്യം മൂത്രത്തിലൂടെ പുറത്തുപോകേണ്ടതുണ്ട്. ഇങ്ങനെ വൃക്കയിലെത്തി അരിച്ചു മാറ്റുന്ന കാത്സ്യം കണികകള്‍ വൃക്കയിലോ മൂത്രാശയ ഭാഗങ്ങളിലോ തങ്ങിനിന്ന് വീണ്ടും കൂടുതല്‍ കണങ്ങള്‍ പറ്റിച്ചേര്‍ന്ന് കല്ലുകളായിത്തീരുന്നു. വൃക്കയിലൂടെ കൂടുതലായി ഫോസ്ഫറസ് കടന്നു പോകുക, പാരാതൈറോയിഡ് ഗ്രന്ഥിയുടെ അധിക പ്രവര്‍ത്തനം എന്നിവയും കാത്സ്യം കല്ലുകള്‍ രൂപപ്പെടുന്നതിനു കാരണമാവാം.
മൂത്രാശയക്കല്ലുകള്‍ അധികവും ഉണ്ടാകുന്നത് വൃക്കയിലാണ്. അവിടെ നിന്ന് അടര്‍ന്ന് മാറി മൂത്രനാളിയിലോ മൂത്രസഞ്ചിയിലോ തടയുമ്പോഴാണ് കടുത്ത വേദന അനുഭവപ്പെടുന്നത്. ആദ്യമേ ചികിത്സിച്ചാല്‍ മാറാവുന്നതാണ് കിഡ്‌നി സ്റ്റോണ്‍. മൂത്രാശയത്തിലുണ്ടാകുന്ന കല്ലുകളില്‍ 75 ശതമാനവും കാത്സ്യം കല്ലുകളാണ്. കാത്സ്യം ഫോസ്‌ഫേറ്റ്, കാത്സ്യം ഓക്‌സലേറ്റ് കല്ലുകളാണ് പ്രധാനമായും കാണപ്പെടുന്നത്. ശരീരത്ത് കാത്സ്യം അമിതമായി എത്തിച്ചേരുകയോ ശരീരത്തിന് കാത്സ്യം ഉപയോഗപ്പെടുത്താന്‍ കഴിയാതെ വരുകയോ ചെയ്യുമ്പോഴാണ് ഇത് സാധാരണയായി കാണപ്പെടുന്നത്.

വൃക്കയില്‍ കല്ലുവന്നവര്‍ ഉപ്പിനോട്? അകലം പാലി?ച്ചേ മതിയാകൂ. ഭക്ഷണത്തില്‍ ഉപ്പി?ന്റെ അളവ്? ചുരുക്കണം. മൂത്രത്തില്‍ കാത്സ്യത്തിന്റെ അളവ്? കുറയ്ക്കാന്‍ ഇത്? സഹായിക്കും. ഉപ്പി?ന്റെ അംശം കൂടുതലുള്ള സ്?നാക്?സ്?, സൂപ്പുകള്‍, ഇറച്ചി എന്നിവ ഒഴിവാക്കുന്നതാണ്? ഗുണകരം.
കുറഞ്ഞ കൊഴുപ്പുള്ള ഒരു കപ്പ്? പാലില്‍ 300 മില്ലി ഗ്രാം കാത്സ്യം അടങ്ങിയിട്ടു?ണ്ടാകും. ഇത്തരം പാലും പാലുല്‍പ്പന്നങ്ങളും കൂടുതലായാല്‍ മൂത്രത്തില്‍ കാല്‍സ്യത്തിന്റെ അളവ്? ഉയര്‍ന്നുനില്‍ക്കാനും വൃക്കയില്‍ കല്ലുണ്ടാകാന്‍ കാരണമാവുകയും ചെയ്യും.

ചീര, സ്?ട്രോബറി, ഗോതമ്പ്? തവിട്?, കശുവണ്ടിയുടേത്? ഉള്‍പ്പെടെയുള്ള പരിപ്പ്, ചായ? തുടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങള്‍ മൂത്രത്തില്‍ കാല്‍സ്യത്തി?ന്റെ അംശം കൂട്ടാന്‍ വഴിവെക്കും. ഇവയുടെ ഉപയോഗം നി?യന്ത്രിച്ചില്ലെങ്കില്‍ വൃക്കയില്‍ കല്ലി?ന്റെ സാന്നിധ്യം നിലനിര്‍ത്തും.

കാത്സ്യം രൂപപ്പെടുത്തുന്നതില്‍ അതുവഴി വൃക്കയില്‍ കല്ലുണ്ടാക്കുന്നതിലും പഞ്ചസാരയ്ക്കും പങ്കുണ്ട്?. പഞ്ചസാരയുടെ അംശമുള്ള ഭക്ഷണം ഇവര്‍ ഉപേക്ഷിക്കണം.

വൃക്കയിലോ മൂത്രവാഹിനിയിലോ മൂത്രസഞ്ചിയിലോ കാണപ്പെടുന്ന ഖരരൂപത്തിലുള്ള വസ്തുക്കളാണ് മൂത്രാശയക്കല്ല്. ശരീരകോശങ്ങളിലെ ഉപാപചയ പ്രവര്‍ത്തനങ്ങളിലൂടെ ധാരാളം ധാതുലവണങ്ങള്‍ രക്തത്തില്‍ എത്തിച്ചേരുന്നു. അപ്പോള്‍ വൃക്കയില്‍ രക്തം ശുദ്ധീകരിക്കുന്ന അറയില്‍ ചില കണികകള്‍ തങ്ങിനില്‍ക്കും. ഈ കണികകള്‍ക്കുമുകളില്‍ വീണ്ടും ധാതുക്കള്‍ പറ്റിപ്പിടിച്ച് കല്ലായി രൂപാന്തരപ്പെടുന്നു.
 
Other News in this category

 
 




 
Close Window